Viral News : 24 മുട്ട ആറ് മണിക്കൂർ കൊണ്ട് ഇട്ടു; ആലപ്പുഴയിൽ താരമായി ചിന്നു കോഴി
Alapuzha Viral Hen രാവിലെ 8നും ഉച്ചയ്ക്ക് ശേഷം 3 മണി വരെയുള്ള സമയത്താണ് ചിന്നു കോഴിയുടെ തുടർച്ചയായ മുട്ടയിടൽ നടന്നത്
ആലപ്പുഴ : ഗിന്നെസ് റിക്കോർഡ് ആണോ എന്നറിയില്ല, എന്നിരുന്നാലും ആറ് മണിക്കൂർ കൊണ്ട് 24 മുട്ടയിട്ട് വാർത്ത താരമായിരിക്കുകയാണ് ആലപ്പുഴക്കാരിയായ ചിന്നു കോഴി. പുന്നപ്രയിൽ സി.എൻ ബിജുകുമാറിന്റെ ബിവി 380 എന്ന സങ്കരയിനം കോഴിയാണ് മുട്ടിയട്ട് വൈറലായിരിക്കുന്നത്. അതും ഒന്നും രണ്ടുമല്ല ആറ് മണിക്കൂർ കൊണ്ട് 24 മുട്ടയാണ് ഇട്ടിരിക്കുന്നത്.
ഇന്നലെ ജൂൺ 12ന് ചിന്നു നടത്തത്തിൽ പന്തികേട് തേന്നിയ ബിജു, പ്രാഥമിക ശുശ്രൂഷ നൽകി മറ്റ് കോഴികളിൽ നിന്നും മാറ്റി ഇട്ടു. അതിനു ശേഷമാണ് ചിന്നുവിന്റെ തുടർച്ചയായ മുട്ടയിടൽ ശ്രദ്ധയിൽപെടുന്നത്. രാവിലെ 8നും ഉച്ചയ്ക്ക് ശേഷം 3 മണി വരെയുള്ള സമയത്താണ് ചിന്നു കോഴിയുടെ തുടർച്ചയായ മുട്ടയിടൽ നടന്നത്. പിന്നീട് സംഭവം പ്രദേശത്ത് ആകെ വാർത്തയാകുകയും ചെയ്തു.
ALSO READ : Viral Video : കുളിക്കാനെത്തിച്ച ആന പുഴയിൽ ചാടി; വലഞ്ഞ് പാപ്പന്മാർ, വൈറലായി കുറുമ്പി സീത!!!
എട്ട് മാസമാണ് ചിന്നുവിന്റെ പ്രായം. ഏഴ് മാസങ്ങൾക്ക് മുമ്പാണ് ബിജുവും ഭാര്യയും ബാങ്ക് വായ്പ എടുത്ത് ചിന്നു ഉൾപ്പെടെ 23 കോഴി കുഞ്ഞുങ്ങളെ വാങ്ങുന്നത്. ബിജുവിന്റെയും മിനിയുടെയും മക്കളാണ് ഈ കോഴിക്ക് ചിന്നു എന്ന പേര് നൽകുന്നത്. വീഡിയോ കാണാം:
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.