തൊടുപുഴ: ഫോണും ബൈക്കുംമൊക്കെ 10-ാം ക്സാസ് പാസ്സായവർക്ക് സമ്മാനം കൊടുക്കുന്ന കാലത്ത് അച്ഛനും അമ്മയും തൻറെ ഇരട്ടക്കുട്ടികൾക്കൊരു ഗംഭീര സമ്മാനം കൊടുത്തു. 'ഒരു കുതിര' തൊടുപുഴ മണക്കാട് സ്വദേശികളാണ് മക്കളായ അര്‍ജുനും അഭിഷേകിനും കുതിരയെ സമ്മാനമായി നല്‍കിയത്. കൂട്ടുകാരുടേയും നാട്ടുകാരുടേയുമൊക്കെ മുന്നില്‍ കുതിരപ്പുറത്തേറിയുള്ള സവാരിയും അതിന്റെ പരിചരണവുമാണ് ഇപ്പോള്‍ ഈ ഇരട്ട സഹോദരങ്ങളുടെ വിനോദം.


COMMERCIAL BREAK
SCROLL TO CONTINUE READING

പത്താം ക്ലാസ് വിജയിച്ചാല്‍ കുതിരയെ വാങ്ങിത്തരാമെന്ന് അച്ഛനും അമ്മയും പറഞ്ഞപ്പോള്‍ ഇരട്ട സഹോദരങ്ങളായ അര്‍ജുനും അഭിഷേകും സ്വപ്നത്തില്‍പ്പോലും കരുതിയില്ല സംഗതി കുതിരയുടെ രൂപത്തില്‍ യാതാര്‍ത്ഥ്യമാകുമെന്ന്. കുട്ടിക്കാലം മുതല്‍ വളർത്ത് മൃഗങ്ങളോട് വലിയ വാത്സല്യവും ഇഷ്ടവുമാണ് ഈ ഇരട്ട സഹോദരങ്ങള്‍ക്ക്. മുയല്‍, കോഴി, ആട്, ലൗബേര്‍ഡ് തുടങ്ങിയവയെല്ലാം വീട്ടിലുണ്ടായിരുന്നു. കുട്ടികള്‍ 10-ാം ക്ലാസിലെത്തിയപ്പോള്‍ പക്ഷിമൃഗാദികളെ ഒഴിവാക്കി. പക്ഷേ ഇരുവരുടെയും കുതിരപ്രേമം കുറഞ്ഞിരുന്നില്ല.


ALSO READ: കമിതാക്കളെ വെടിവെച്ച് കൊലപ്പെടുത്തി മൃതദേഹങ്ങള്‍ കല്ല് കെട്ടി മുതലകളുള്ള പുഴയില്‍ തള്ളി


അരിക്കുഴ ഗവ. സ്‌കൂളിലെ വിദ്യാര്‍ത്ഥികളായ ഇരുവരും മികച്ച രീതിയിൽ വിജയിച്ചു. ഫലം വന്നതോടെ പിതാവ് ശ്രീകുമാര്‍ കുതിരയ്ക്കായി അന്വേഷണം തുടങ്ങി.  പാലക്കാട് തത്തമംഗലത്തെ കുതിര ഫാമിലെത്തിയാണ് നാല് വയസുള്ള കുതിരയെ ഇവർ വാങ്ങിയത്. കൂലിപ്പണിക്കാരാണെങ്കിലും മാതാപിതാക്കൾ  മക്കളുടെ ആഗ്രഹം സാധിച്ചുകൊടുക്കുകയായിരുന്നു.


1,10,000 രൂപയാണ് വില. കുട്ടികള്‍ക്കായി ചേര്‍ന്ന ചിട്ടിപിടിച്ചാണ് മാതാപിതാക്കൾ കുതിരയെ വാങ്ങാനുള്ള പണം കണ്ടെത്തിയത്. റാം എന്ന് പേരിട്ടിരിക്കുന്ന ഈ കുതിരയുടെ  പുറത്തേറിയാണ് ഇപ്പൊൾ ഇരുവരുടേയും സവാരി.തങ്ങളുടെ ആഗ്രഹം സാധിച്ച് തന്നതിന് പ്ലസ്ടു പരീക്ഷയില്‍ ഉന്നതവിജയം നേടാമെന്ന് അച്ഛനും അമ്മയ്ക്കും വാക്കുനല്‍കിയിരിക്കുകയാണ് അര്‍ജുനും അഭിഷേകും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.