ട്രാഫിക് ഡ്യൂട്ടിക്കിടയിൽ അവശനായെത്തിയ വൃദ്ധന് പുതുജീവൻ പകർന്നു നൽകി പോലീസുകാരൻ. നെയ്യാറ്റിൻകര ട്രാഫിക്സ്റ്റേഷനിലെ പോലീസുകാരനായ ഷൈജുവാണ് ഇത്തരത്തിൽ വ്യത്യസ്തനായത്. കുളിക്കാൻ സോപ്പ് മാത്രമല്ല ഭക്ഷണവും വാങ്ങി നൽകിയാണ് അദ്ദേഹം വൃദ്ധനെ യാത്രയാക്കിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ ദിവസമാണ് സംഭവം റോഡിലൂടെ പൊരി വെയിലത്ത്  എത്തിയ  ഭിന്നശേഷിക്കാരൻ കൂടിയായ  വൃദ്ധൻ പലരോടും സോപ്പു വാങ്ങി തരുമോയെന് ചോദിച്ചിരുന്നു. ഒടുവിലാണ് നെയ്യാറ്റിൻകര ആലുംമൂട് ജംഗ്ഷനിൽ ട്രാഫിക്ക് ഡ്യൂട്ടിയിലായിരുന്ന ഷൈജുവിന്റെ അടുക്കലെത്തിയത്.  ഉടൻ തന്നെ സമീപത്തെ കടയിൽനിന്ന് ഷൈജു സോപ്പ് വാങ്ങി നൽകിയിരുന്നു.


ALSO READ: മീൻ കേടാകാതിരിക്കാൻ ചേർക്കുന്നത് മാരക രാസവസ്തുക്കൾ; കേടാകാത്ത മത്സ്യം എങ്ങനെ തിരിച്ചറിയാം


എന്നാൽ സോപ്പുമായി പൊതു പൈപ്പിൽ വൃദ്ധൻ കുളിയ്കാൻ ശ്രമിക്കുന്നത് ഷൈജുവിന്റെ ശ്രദ്ധയിൽപ്പെട്ടു. വെള്ളം ശരീരത്തിൽ ഒഴിയ്ക്കാൻ സാധിക്കാത്തവസ്ഥയിലായിരുന്നു അദ്ദേഹം. ഒട്ടും മടിച്ചില്ല തൊട്ടടുത്ത കടയിൽ നിന്നും ബക്കറ്റും കപ്പും വാങ്ങി വൃദ്ധനെ കുളിപ്പിച്ച് പുതു വസ്ത്രവും ഭക്ഷണവും നൽകിയാണ് ഷൈജു യാത്രയാക്കിയത്.


Also Read: Covid-19 fourth wave: തലസ്ഥാനം കോവിഡ് ഭീതിയില്‍, ഹോം ഐസൊലേഷനില്‍ കഴിയുന്നവരുടെ എണ്ണത്തില്‍ 6 മടങ്ങ്‌ വര്‍ദ്ധനവ്


സംഭവമറിഞ്ഞ് മാധ്യമ പ്രവർത്തകർ എത്തിയെങ്കിലും താൻ ചെയ്തത് തന്റെ ജോലിയുടെ ഭാഗം മാത്രമാണെന് പറഞ്ഞു ഒഴിഞ് മാറുകയായിരുന്നു ഷൈജു. കുളത്തൂർ  വിരലി സ്വദേശിയാണ് ഷൈജു.


 



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.