Viral News : കാട്ടാന പടയപ്പയോട് കടുത്ത ആരാധന; സൂപ്പർമാർക്കറ്റിന് ആനയുടെ പേര് നൽകി വ്യാപാരി
Wild Elephant Padayappa Fan Boy : മൂന്നാറിലെ ജനവാസ മേഖലയിൽ സ്ഥിരം സാനിധ്യമുള്ള കാട്ടാനയാണ് പടയപ്പ
മൂന്നാറിനെ വിറപ്പിക്കുന്ന കാട്ടാന പടയപ്പയോടള്ള കടുത്ത ആരാധനയെ തുടർന്ന് വ്യാപാരി താൻ പുതിയതായി ആരംഭിച്ച സൂപ്പർ മാർക്കറ്റിന് കാട്ടുകൊമ്പന്റെ പേര് നൽകി. മൂന്നാറിൽ തോട്ടമേഖലയ്ക്ക് സമീപം ആരംഭിച്ച സൂപ്പർ മാർക്കറ്റിനാണ് ഉടമ പടയപ്പയെന്ന് പേര് നൽകിയിരിക്കുന്നത്. പടയപ്പ സൂപ്പർ മാർക്കറ്റ് എന്നാണ് സ്ഥാപനത്തിന്റെ പേര്. പച്ചക്കറി മാർക്കറ്റിലെ രമേഷ് എന്ന യുവ വ്യാപാരിയാണ് കാട്ടുകൊമ്പനോടുള്ള കടുത്ത ആരാധനയെ തുടർന്ന് തന്റെ സ്ഥാപനത്തിന് കാട്ടാനയുടെ വിളിപ്പേര് നൽകിയത്.
ആയിരക്കണക്കിന് തോട്ടം തൊഴിലാളികൾ ദിവസേന എത്തുന്ന തിരക്കേറിയ ഭാഗത്താണ് രമേഷിന്റ പടയപ്പയെന്ന് പേരിട്ടിരിക്കുന്ന സുപ്പർ മാർക്കറ്റ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. സാധനങ്ങളുടെ വില രേഖപ്പെടുത്തിയിരിക്കുന്ന ചീട്ടുകളിലും രമേഷ് പടയപ്പയുടെ പേര് നൽകിട്ടുണ്ട്.
ALSO READ : Viral News : ഭർതൃമാതാവ് തന്റെ മേക്കപ്പ് കിറ്റ് ഉപയോഗിക്കുന്നു; വിവാഹമോചനം തേടി യുവതി
ആറുപടയപ്പൻ എന്ന് അറിയപ്പെടുന്ന മുരുകൻ വളരെ ശക്തിയുള്ള ദൈവമാണ്. മാത്രമല്ല മൂന്നാറിലെ ജനവാസ മേഖലയിൽ സ്ഥിരം സാനിധ്യമുള്ള കാട്ടാന പടയപ്പ എല്ലാവർക്കും സുപരിചിതനാണ്. അതുകൊണ്ടാണ് തന്റെ പുതിയ സ്ഥാപനത്തിന് പടയപ്പ സൂപ്പർ മാർക്കറ്റ് എന്ന പേര് നൽകിയതെന്ന് രമേഷ് പറഞ്ഞു.
പടയപ്പയെന്ന കാട്ടുകൊമ്പൻ ജനവാസ മേഖലയിൽ ഇറങ്ങി വിലസാൻ തുടങ്ങിയിട്ട് വർഷങ്ങൾ പിന്നിടുകയാണ്. ഭക്ഷണം തേടിയെത്തുന്ന ഗജവീരൻ അത് ലഭിച്ചാൽ പിന്നെ അവിടെ മടങ്ങും. മാത്രമല്ല ആരെയും ശല്യപ്പടുത്താതെ ഉപദ്രവിക്കാതെ മടങ്ങുന്ന ആന പ്രദേശവാസികൾക്ക് പ്രിയപ്പെട്ടവനും കൂടിയാണ്.
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.