തിരുവനന്തപുരം: കഥയിങ്ങനെയാണ്, ജൂണ്‍മാസത്തിൽ തൻറെ കടയിൽ നടന്ന ഒരു മോഷണത്തിന്റെ തുടർച്ചയായാണ് കള്ളനെ പിടികൂടാനായി ഉടമയായ സന്തോഷ് തന്റെ സ്ഥാപനത്തിന് മുമ്പിൽ കള്ളൻ മോഷ്ടിക്കാൻ കയറുന്നതിന്റെ ദൃശ്യങ്ങൾ അടങ്ങിയ ഫ്ലക്സ് സ്ഥാപിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞമാസം 21, 24, 26 തിയ്യതികളിലായിരുന്നു തിരുവനന്തപുരം കവടിയാർ പണ്ഡിറ്റ് കോളനിയിലെ കൾച്ചറൽ ഷോപ്പിയെന്ന കരകൗശല വിൽപ്പന കേന്ദ്രത്തിൽ കള്ളൻ എത്തിയത്. ആദ്യ രണ്ട് പ്രാവശ്യം അകത്ത് കയറാതെ പരിസരകത്തും മറ്റും കറങ്ങി നടന്ന് തിരിച്ചു പോയി. 


Also Read:  Good news..!! ഭക്ഷ്യഎണ്ണ വിലകുറയും, ഒപ്പം രാജ്യത്തുടനീളം ഒരേ ബ്രാൻഡ് എണ്ണയ്ക്ക് ഒരേവില   


ഒരു തവണ നഗ്നനായായാണ് എത്തിയത്. മൂന്നാം തവണ അടിവസ്ത്രം മാത്രം ധരിച്ചെത്തിയ കള്ളൻ പുറകിലെ ജനൽ അഴികൾ വളച്ച് അകത്തു കടന്നു. തുടർന്ന് ഉള്ളിലാകെ പരതി, ഒന്നും കിട്ടാതെ ആയതോടെ ഇൻവർട്ടറും യുപിഎസ്സും എടുത്ത് സ്ഥലം വിട്ടു. എന്നാൽ വില കൂടിയ ഐ പാഡും ആറൺമുള കണ്ണാടികളും, ചെപ്പുകളും എല്ലാം അവിടെ ഉണ്ടായിരുന്നിട്ടും ഇതൊന്നും കക്ഷി തൊട്ട് നോക്കിയത് കൂടി ഇല്ല.
 
അവ ഒരു പക്ഷെ തിരിച്ചറിയാത്തത് കൊണ്ടാവാം എടുക്കാതിരുന്നതെന്നാണ് കടയുടമ പറയുന്നത്. കടയിൽ സ്ഥാപിച്ച സിസിടിവിയിൽ വളരെ വ്യക്തമായി തന്നെ കള്ളന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. തോർത്തുകൊണ്ട് മുഖം മറച്ചാണ് കള്ളൻ മോഷ്ടിക്കാൻ എത്തിയത്.


Also Read: സൂക്ഷിക്കുക.. ഈ 4 കാര്യങ്ങൾ ഗൂഗിളിൽ സെർച്ച് ചെയ്താൽ കമ്പി എണ്ണേണ്ടി വരും! 
 
തുമ്മാനായി അതുമാറ്റിയപ്പോൾ മുഖം വ്യക്തമായി സിസിടിവിയിൽ പതിഞ്ഞു. പുറകിലോട്ട് തിരിഞ്ഞു നിൽക്കുന്ന സമയത്ത് കഷണ്ടിയും വ്യക്തമായി. ഇതെല്ലാം ഉള്‍പ്പെടുത്തിയാണ് കടയുടമ  സ്ഥാപനത്തിന്  മുമ്പില്‍ ഫ്ലക്സ് സ്ഥാപിച്ചിട്ടുള്ളത്. ഒപ്പം കള്ളന്റെ വ്യക്തമായ സിസിടിവി ദൃശ്യങ്ങൾ കാണുന്നതിന് ഫ്ലക്സിൽ സ്കാന്‍ ചെയ്യാൻ  ക്യൂആര്‍ കോഡും ഉണ്ട്. കള്ളനെ തിരിച്ചറിഞ്ഞാല്‍ അറിയ്ക്കാനുള്ള ഫോൺ നമ്പറും ഉൾപ്പെടുത്തിയാണ് ഫ്ലക്സ് സ്ഥാപിച്ചിട്ടുള്ളത്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ