New Delhi: കുടുംബബജറ്റിന് താങ്ങായി കേന്ദ്ര സര്‍ക്കാര്‍ .. ഭക്ഷ്യഎണ്ണയുടെ വിലയില്‍ ലിറ്ററിന് 15 രൂപ അവരെ കുറയ്ക്കാന്‍ നിര്‍ദ്ദേശിച്ച് കേന്ദ്ര സര്‍ക്കാര്‍.. എഡിബിൾ ഓയിൽ അസോസിയേഷനാണ് ഈ നിര്‍ദേശം കേണ്ട സര്‍ക്കാര്‍ നല്‍കിയിരിയ്ക്കുന്നത്.
ജൂലൈ 6 ന് നടന്ന യോഗത്തിൽ, ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യ എണ്ണകളുടെ അന്താരാഷ്ട്ര വില കുറഞ്ഞുവെന്ന കാര്യം ചര്‍ച്ചയായിരുന്നു. അതിനാല്‍, ആഭ്യന്തര വിപണിയിലും തുല്യമായി വില കുറയ്ക്കണം എന്ന് യോഗം നിര്‍ദ്ദേശിച്ചു. അതായത് അന്താരാഷ്ട്ര വിപണിയിലെ വില കുറവ് രാജ്യത്തെ അടുക്കളകളില്‍ പ്രതിഫലിക്കും.
പാചക എണ്ണയുടെ വില അടിയന്തരമായി ലിറ്ററിന് 15 രൂപ കുറയ്ക്കണമെന്നാണ് കേന്ദ്ര സർക്കാർ അസോസിയേഷന്‍ നല്‍കിയിരിയ്ക്കുന്ന നിര്‍ദ്ദേശം. യോഗ തീരുമാനം അനുസരിച്ച് അടുത്ത ഒരാഴ്ചയ്ക്കുള്ളിൽ ഭക്ഷ്യഎണ്ണയുടെ വില ലിറ്ററിന് 10 രൂപ വരെ കുറയ്ക്കുമെന്ന് വൻകിട എണ്ണ ഉൽപാദകർ യോഗത്തിൽ ഉറപ്പ് നൽകിയിരുന്നു. പാം ഓയിൽ, സോയാബീൻ ഓയിൽ, സൺഫ്ലവർ ഓയിൽ തുടങ്ങിയ ഇറക്കുമതി ചെയ്ത എല്ലാ ഭക്ഷ്യ എണ്ണകളും ഇതിൽ ഉൾപ്പെടുന്നു. ഈ ഭക്ഷ്യ എണ്ണകളുടെ വില കുറഞ്ഞാൽ അത് മറ്റ് ഭക്ഷ്യ എണ്ണകളുടെ വിലയെയും അത് ബാധിക്കും.
രാജ്യത്ത് ഭക്ഷ്യഎണ്ണയുടെ ആവശ്യത്തിന്‍റെ 60 ശതമാനത്തിലധികവും ഇറക്കുമതി ചെയ്യുകയാണ്. റഷ്യ യുക്രൈന്‍ യുദ്ധം സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയാണ് ഭക്ഷ്യ എണ്ണയുടെ വില ഇത്രമാത്രം വര്‍ദ്ധിക്കാന്‍ കാരണമായത്. എന്നാല്‍, അടുത്തിടെ ആഗോളതലത്തിൽ ഭക്ഷ്യഎണ്ണയുടെ വില കുറഞ്ഞിരുന്നു. ഇതോടെ ക്ഷ്യഎണ്ണ നിര്‍മ്മാതാക്കള്‍ MRPയില്‍ 10-15 രൂപ കുറച്ചിരുന്നു.
കഴിഞ്ഞ ഒരു വർഷത്തിനിടെ രാജ്യത്ത് ഭക്ഷ്യ എണ്ണയുടെ വില അതിവേഗമാണ് വര്‍ദ്ധിച്ചത്. ഇത് സാധാരണക്കാരുടെ കുടുംബ ബജറ്റിനെ സാരമായി ബാധിച്ചിരുന്നു. അടുത്ത ഒരാഴ്ചയ്ക്കുള്ളില്‍ ഭക്ഷ്യ എണ്ണയുടെ വില കുറയ്ക്കാന്‍ നിര്‍ദ്ദേശിച്ചതുകൂടാതെ രാജ്യത്തുടനീളം ഒരേ ബ്രാൻഡ് എണ്ണയുടെ വില ഒരേപോലെ നിലനിർത്താനും സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...