Viral | സ്വർഗ്ഗീയ കനി എന്നറിയപ്പെടുന്ന ആ പഴം, വില 1000 മുതല്‍ 1500 രൂപ വരെ
കേരളത്തില്‍ ആപൂര്‍വമായി കൃഷിചെയ്യുന്ന ഗ്യാഗിന് പുതിയ വിപണിയെ സൃഷ്ടിക്കുകയാണ് ലക്ഷ്യം
മലപ്പുറം: സ്വര്‍ഗത്തിലെ കനി എന്നറിയപ്പെടുന്ന വിയറ്റ്നാം ഗ്യാഗ് വിളയിച്ചെടുക്കുകയാണ് മലപ്പുറം പുത്തനത്താണി സ്വദേശിയായ നെയ്യത്തൂര്‍ അസ്‌കര്‍. കേരളത്തില്‍ ആപൂര്‍വമായി കൃഷിചെയ്യുന്ന ഗ്യാഗിന് ഒരു പുതിയ വിപണി ലക്ഷ്യമാക്കിയാണ് ഡ്രൈവര്‍ കൂടിയായ അസ്‌കര്‍ വളര്‍ത്തിയെടുക്കുന്നത്.
വൈറ്റമിന്‍ സി യുടെ കലവറയാണ് വിയറ്റ്നാം ഗ്യാഗ്. പച്ചക്കറിയും പഴവുമായും ഉപയോഗിക്കാവുന്ന ഗ്യാഗ് വളര്‍ച്ചയുടെ ഘട്ടങ്ങളില്‍ പച്ച, മഞ്ഞ, ചുവപ്പ് എന്നീ വ്യത്യസ്ത നിറങ്ങളിലാണ് കാണപ്പെടുന്നത്. ഒരു വര്‍ഷം കൊണ്ട് വളര്‍ത്തിയെടുക്കാവുന്ന ഗ്യാഗിന് 1000 മുതല്‍ 1500 രൂപ വരെയാണ് വിപണയില്‍ വില വരുന്നത്. തോരനും കറിവെക്കാനും ഗ്യാഗിനെ ഉപയോഗപ്പെടുത്താം. ഏഴുമാസം കൊണ്ടാണ് അസ്‌കര്‍ ഗ്യാഗിനെ പാകത്തിന് വളർത്തിയത്.
ഗ്യാഗിന്റെ വിത്തിനും വിപണിയില്‍ ആവശ്യക്കാരേറെയാണ്. 16 മുതല്‍ 20 വരെ വിത്തുകള്‍ ഒരു കായില്‍നിന്ന് ലഭിക്കും. തായ്ലാന്റിലും മറ്റും ധാരാളമായി കൃഷി ചെയ്തുവരുന്ന ഗ്യാഗ് വിപണനാടിസ്ഥാനത്തിലാണ് അസ്‌കര്‍ വളര്‍ത്തിയെടുക്കുന്നത്. ഇതിന് പുറമെ നിരവധി വിദേശയിനങ്ങളും അസ്‌കര്‍ കൃഷിചെയ്തുവരുന്നുണ്ട്. ഭാര്യ ഖമറുന്നീസയാണ് കൃഷിയില്‍ അസ്‌കറിന് കൂട്ടായുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...