Viral Video: സാരിയില്‍ സിപ് ലൈന്‍ ആസ്വദിച്ച് 72 കാരിയായ മുത്തശി, വീഡിയോ വൈറല്‍
ചിലരുടെ ഊർജ്ജസ്വലമായ പെരുമാറ്റം നമുക്ക് പ്രചോദനമാകാറുണ്ട്. പ്രായത്തെയോ, പ്രായം നല്‍കുന്ന ശാരീരിക പ്രശ്നങ്ങളെയോ അവര്‍ ഗൗനിക്കാറില്ല അത്തരക്കാര്‍ അവര്‍ എത്ര പ്രായമായവര്‍ ആയാലും പറയും , പ്രായം വെറും ഒരു സംഖ്യ മാത്രമെന്ന്... !!
Viral Video: ചിലരുടെ ഊർജ്ജസ്വലമായ പെരുമാറ്റം നമുക്ക് പ്രചോദനമാകാറുണ്ട്. പ്രായത്തെയോ, പ്രായം നല്‍കുന്ന ശാരീരിക പ്രശ്നങ്ങളെയോ അവര്‍ ഗൗനിക്കാറില്ല അത്തരക്കാര്‍ അവര്‍ എത്ര പ്രായമായവര്‍ ആയാലും പറയും , പ്രായം വെറും ഒരു സംഖ്യ മാത്രമെന്ന്... !!
കേരളത്തില്‍നിന്നുള്ള ഈ വീഡിയോ അതിന് ഒരു ഉദാഹരണമാണ്. 72 വയസുള്ള ഈ മുത്തശിയുടെ നിർഭയത്വം ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിയ്ക്കുന്നത്.
കേരളത്തിലെ പാലക്കാട് ജില്ലയിലുള്ള ഒരു പാർക്കിൽ വയോധിക സിപ്‌ലൈൻ (Zip Line) ചെയ്യുന്ന വീഡിയോ ഇപ്പോള്‍ ഇന്‍റര്‍നെറ്റില്‍ വൈറലാകുകയാണ്.
വീഡിയോ കാണാം : -
72 കാരിയായ ഈ സ്ത്രീ കേരളത്തിന്‍റെ പാരമ്പര്യ സാരിയാണ് അണിഞ്ഞിരിയ്ക്കുന്നത്. സിപ്‌ലൈൻ ചെയ്ത അവസരത്തില്‍ ഹെൽമെറ്റ് ധരിയ്ക്കുകയും കൂടാതെ, മറ്റ് എല്ലാ സുരക്ഷാസംവിധാനങ്ങളും ഉപയോഗിച്ചിരുന്നു.
സിപ്‌ലൈൻ ചെയ്തതിന് ശേഷം ഏറെ സന്തോഷവതിയായി കാണപ്പെട്ട അവര്‍ തന്‍റെ ഇത്തരത്തിലുള്ള ആദ്യ അനുഭവത്തില്‍ ഏറെ ആഹ്ളാദവും പ്രകടിപ്പിച്ചു. തനിക്ക് ഒട്ടും ഭയമില്ല എന്നും സിപ്‌ലൈൻ തനിക്ക് ഏറെ ഇഷ്ടപ്പെട്ടു എന്നും അവര്‍ പ്രതികരിച്ചു.
Also Read: Viral Video: ഭയാനകം... പാമ്പിനെ സ്കിപ്പിംഗ് റോപ് ആക്കി യുവാവ്! വീഡിയോ വൈറൽ
വൈറലായ ഈ വീഡിയോ ഇൻസ്റ്റാഗ്രാം ഉപയോക്താവായ Yathrikan_200 ആണ് ആരാധകര്‍ക്കായി പങ്കുവച്ചത്. തുടർന്ന് യാത്ര പ്രേമികൾ (Yathra Premikal) എന്ന പേജ് വീണ്ടും ഷെയര്‍ ചെയ്തു. "ഇത് പാറു അമ്മ 72 വയസ് മുപ്പതി പാർക്കിൽ വന്നപ്പോ zip line ചെയ്യാൻ ഒരു ആഗ്രഹം... പിന്നെ ഒന്നും നോക്കില്ല ഞാൻ അത് അങ്ങ് സാധിച്ചു കൊടുത്തു.. ഇത് പോലെ കുറെ പേരുടെ ചെറിയ ചെറിയ ആഗ്രഹങ്ങൾ എനിക് സാധിച്ചു കൊടുക്കണം... അതിൽ നിങ്ങൾ ഉണ്ടോ? മലയാളത്തിൽ പോസ്റ്റിന്‍റെ അടിക്കുറിപ്പ് ഇപ്രകാരമാണ്.
മുത്തശിയുടെ സിപ് ലൈന്‍ വീഡിയോ ഏറെ പെട്ടെന്ന് തന്നെ വൈറലായി. നിരവധി പേരാണ് ഈ വീഡിയോ കാണുകയും അഭിപ്രായം നല്‍കുകയും ചെയ്തിരിയ്ക്കുന്നത്. ഈ വീഡിയോ യഥാര്‍ത്ഥത്തില്‍ ഒരു പ്രചോദനമാണ് എന്നാണ് മിക്കവരും അഭിപ്രായപ്പെട്ടത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...