Viral Video: ഭയാനകം... പാമ്പിനെ സ്കിപ്പിംഗ് റോപ് ആക്കി യുവാവ്! വീഡിയോ വൈറൽ

Viral Video: സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത് പാമ്പിനെ സ്കിപ്പിംഗ് റോപ് ആക്കുന്ന യുവാവിന്റെതാണ്.  വീഡിയോ കണ്ടാൽ നിങ്ങളും ശരിക്കും ഞെട്ടുമെന്ന കാര്യത്തിൽ സംശയമില്ല..  

Written by - Ajitha Kumari | Last Updated : Dec 27, 2021, 02:52 PM IST
  • പാമ്പിനെ സ്കിപ്പിംഗ് റോപ് ആക്കി യുവാവ്
  • വീഡിയോ കണ്ടാൽ നിങ്ങളും ശരിക്കും ഞെട്ടുമെന്ന കാര്യത്തിൽ സംശയമില്ല
Viral Video: ഭയാനകം... പാമ്പിനെ സ്കിപ്പിംഗ് റോപ് ആക്കി യുവാവ്! വീഡിയോ വൈറൽ

Viral Video: ദശലക്ഷക്കണക്കിന് രസകരമായ വീഡിയോകളാൽ നിറഞ്ഞതാണ് സോഷ്യൽ മീഡിയ (Social Media). ഇവിടെ  ഓരോ ദിവസവും ആളുകൾ ധാരാളം വീഡിയോകൾ കാണുകയും അപ്‌ലോഡ് ചെയ്യുകയും ചെയ്യുന്നുണ്ട്.  

പലപ്പോഴും മനുഷ്യരും പക്ഷികളും തമ്മിലുള്ള സൗഹൃദം കാണുന്ന വീഡിയോകൾ നാം സോഷ്യൽ മീഡിയയിലൂടെ കാണാറുണ്ട്.  ചിലപ്പോൾ സിംഹത്തിനൊപ്പവും ചിലപ്പോൾ നായയ്‌ക്കൊപ്പം അങ്ങനെ പല വീഡിയോകളും വൈറലാകാറുണ്ട്. 

Also Read: Viral Video: അനുകരണം ഒരു കഴിവാണ്.. ഒടുവിൽ കൂകിതെളിഞ്ഞ് നായ!

ചിലർക്ക് ചങ്ങാത്തം പാമ്പുകളുമായിട്ടായിരിക്കും. എന്നാൽ ഈ വീഡിയോകളിൽ നിന്ന് വ്യത്യസ്തമായി മനുഷ്യർ മൃഗങ്ങളെയും പക്ഷികളെയും ഉപദ്രവിക്കുന്ന നിരവധി വീഡിയോകളും വൈറലാകാറുണ്ട്. അത്തരത്തിൽ അടുത്തിടെ വൈറലായ ഒരു വീഡിയോയെക്കുറിച്ച് അറിയാം.   

ഈ വീഡിയോയിൽ ഒരു യുവാവ് പാമ്പിന്റെ തലയിലും വാലിലും പിടിച്ച് സ്‌കിപ്പിംഗ് റോപ് പോലെ ചാടുന്നത് നിങ്ങൾക്ക് കാണാണ് കഴിയും. മാധ്യമപ്രവർത്തകനായ ദിവാകർ ശർമ്മ തന്റെ ട്വിറ്റർ ഹാൻഡിലിലൂടെ ഈ വീഡിയോ പോസ്റ്റ് ചെയ്യുകയും ഇത് തികച്ചും വിചിത്രമെന്ന് പറയുകയും  ചെയ്തു. വീഡിയോ കാണാം...

 

 

വീഡിയോ കണ്ടാൽ ശരിക്കും നമ്മൾ ഞെട്ടും.  ഇടയ്ക്ക് ആ യുവാവിന്റെ കയ്യിൽ നിന്നും പിടി വിട്ടുപോകുന്നുമുണ്ട്.  

മഹാരാഷ്ട്രയിലെ ഏതോ സ്ഥലത്ത് നിന്നാണ് ഈ വീഡിയോ വൈറലായിക്കൊണ്ടിരിക്കുന്നത്. വീഡിയോ പുറത്ത് വന്നതിന് ശേഷം നിരവധി കമന്റുകളാണ് ലഭിക്കുന്നത്.  എത്രയും വേഗം ഇയാളെ അറസ്റ്റു ചെയ്യണമെന്നും ആവശ്യം ഉയരുന്നുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News