ചെറുപ്പം മുതലുള്ള തന്റെ വലിയ മോഹം അങ്ങനെ സഫലമായിരിക്കുകയാണ് കൊല്ലംകാരിയായ ആമിനയ്ക്ക് (Amina).  കൊല്ലംകാരിയായ ആമിന ഷൌക്കത്ത് കട്ട രാഹുൽ ആരാധകയാണ്.  ചെറുപ്പം മുതലുള്ള അവളുടെ വലിയ ആഗ്രഹങ്ങളിൽ ഒന്നായിരുന്നു രാഹുൽ ഗാന്ധിയെ (Rahul Gandhi) ഒന്ന് കാണണമെന്ന് മറ്റൊരു ആഗ്രഹം എന്ന് പറയുന്നത് ഒരു ഡോക്ടർ ആകുക എന്നതാണ്.  


COMMERCIAL BREAK
SCROLL TO CONTINUE READING

എന്തായാലും ഇപ്പോൾ ആമിനയുടെ ഒരു ആഗ്രഹം സഫലമായത് കെ. സി വേണുഗോപാലിന്റെയും ഷാഫി പറമ്പിലിന്റെയും ഇടപെടലിനെ തുടർന്നാണ്.  ആമിനയ്ക്ക് ഒരു കൈപ്പത്തി ഇല്ല.  എങ്കിലും അവൾ നന്നായി പഠിച്ച് നീറ്റ് പരീക്ഷയിൽ (NEET Exam) ഉയർന്ന റാങ്ക് നേടിയിരുന്നു.  പക്ഷേ തന്റെ ഈ പരിമിതികൾ ഡോക്ടർ എന്ന സ്വപ്നത്തിന് തടസമാകുമോ എന്ന് ആമിനയ്ക്ക് നല്ല പേടിയും ഉണ്ട്. 


Also read: Covid19: 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത് 54,044 പേർക്ക്, ജീവഹാനി 717  


കൂടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയും കൂടിയാകുമ്പോൾ പിന്നെ പറയുകയും വേണ്ടല്ലോ.  എങ്കിലും ആമിനയുടെ (Amina) ഏറ്റവും വലിയ ആഗ്രഹം എന്നത് രാഹുൽ ഗാന്ധിയെ കാണുക എന്നതായിരുന്നു.  ഈ ഇഷ്ടം അറിഞ്ഞ കെ. സി. വേണുഗോപാലും ഷാഫി പറമ്പിലുമാണ് ആമിനയെ രാഹുലിന് മുന്നിൽ എത്തിച്ചത്.   


തന്നെ കാണാനെത്തിയ ആമിനയെ (Amina) ചേർത്തുപിടിക്കാനും വയനാട് എംപിയായ രാഹുൽ ഗാന്ധി മടിച്ചില്ല.  മാത്രമല്ല ഒപ്പമുണ്ടെന്ന ഉറപ്പും അദ്ദേഹം ആമിനയ്ക്ക് വാക്ക് നൽകുകയും ചെയ്തു.  കൊല്ലത്ത് നിന്നും വയനാട് എത്തിയാണ് ആമിന രാഹുൽ ഗാന്ധിയെ  (Rahul Gandhi) കണ്ടത്.  അവിടെയെത്തിയ ആമിന രാഹുലിന്റെയും പ്രിയങ്കയുടേയും ചിത്രങ്ങൾ ചേർത്തുവച്ച സമ്മാനവും കയ്യിൽ കരുതിയിരുന്നു.  



(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)