സോഷ്യൽ മീഡിയയിൽ ദിവസവും നിരവധി വീഡിയോകൾ വൈറലാകാറുണ്ട്. മൃ​ഗങ്ങളുടെ വീഡിയോകളും സോഷ്യൽ മീഡിയയിൽ ഇത്തരത്തിൽ വൈറലാകാറുണ്ട്. അത്തരത്തിൽ ഹൃദയ സ്പർശിയായ ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ഒരു ആനക്കുട്ടിയെ രക്ഷിക്കാൻ ആനക്കൂട്ടം ഒന്നിക്കുന്ന ഒരു ഹൃദയസ്പർശിയായ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

പുഴ മുറിച്ച് കടക്കവേ ഒഴുക്കിൽപ്പെട്ടുപോയ ആനക്കുട്ടിയെ അമ്മ രക്ഷിക്കാൻ ശ്രമിക്കുന്നതും ആനക്കൂട്ടം സഹായിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. 'എലഫന്റ്സ് വേൾഡ്' എന്ന ഇൻസ്റ്റ​ഗ്രാം പേജിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോ പങ്കുവച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ നിരവധിപേരാണ് വീഡിയോ കണ്ടത്. ഇതുവരെ 2.1 മില്യൺ ആളുകൾ വീഡിയോ കണ്ടു.


ALSO READ: വിശപ്പിനും ജീവനും വേണ്ടിയുള്ള പോരാട്ടം; പരസ്പരം വേട്ടയാടി പുള്ളിപ്പുലിയും പെരുമ്പാമ്പും, ഒടുവിൽ വിജയിച്ചത് ആരെന്ന് നോക്കൂ...


പരസ്പരം സഹായിക്കുന്ന ആനക്കൂട്ടത്തിന്റെ വീഡിയോ വളരെ ഹൃദയസ്പർശിയാണെന്നാണ് മിക്കവരും കമന്റ് ചെയ്യുന്നത്. മനുഷ്യർക്ക് അനുകരിക്കാവുന്ന പ്രവൃത്തിയാണ് ആനക്കൂട്ടത്തിന്റേതെന്നാണ് ഒരു ഇൻസ്റ്റ​ഗ്രാം യൂസർ കമന്റ് ചെയ്തത്. ആനക്കൂട്ടം നദിയിൽ ഒരുമിച്ച് കുളിക്കുന്നതാണ് വീഡിയോയിലുള്ളത്. അതിന് ശേഷം ഇവർ പുഴയിൽ കരയിലേക്ക് നിന്ന് കയറാൻ തുടങ്ങി. അമ്മയുടെ കൂടെ പുഴ മുറിച്ച് കടക്കുകയായിരുന്ന ആനക്കുട്ടി പെട്ടെന്ന് വെള്ളത്തിന്റെ ഒഴുക്കിനൊപ്പം നീങ്ങിപ്പോകാൻ തുടങ്ങി.


അമ്മ ഉടൻ തന്നെ കുട്ടിയാനയെ തുമ്പിക്കൈക്കൊണ്ട് തന്റെ അടുത്തേക്ക് ചേർത്ത് നിർത്താൻ ശ്രമിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. പക്ഷേ, ആനക്കുട്ടി വീണ്ടും വെള്ളത്തിലേക്ക് നീങ്ങിപ്പോകുകയാണ്. ഇത് കണ്ട മുൻപിൽ പോയ ആനക്കൂട്ടം പുഴയിലേക്ക് തിരിച്ചിറങ്ങി ആനക്കുട്ടിയെ തടഞ്ഞുനിർത്തി കരയ്ക്ക് കയറാൻ സഹായിക്കുകയാണ്. എല്ലാവരുടെയും കൂട്ടായ ശ്രമത്തിനൊടുവിൽ കുട്ടിയാനയെ കരയിലേക്ക് കയറ്റി. കുട്ടിയാനയെ നടുവിൽ നിർത്തി ആനക്കൂട്ടം നടന്നുപോകുന്നതും വീഡിയോയിൽ കാണാം. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.