വിശപ്പിനും ജീവനും വേണ്ടിയുള്ള പോരാട്ടം; പരസ്പരം വേട്ടയാടി പുള്ളിപ്പുലിയും പെരുമ്പാമ്പും, ഒടുവിൽ വിജയിച്ചത് ആരെന്ന് നോക്കൂ...

പെരുമ്പാമ്പും പുള്ളിപ്പുലിയും തമ്മിൽ ഏറ്റുമുട്ടുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്.

Written by - Zee Malayalam News Desk | Last Updated : Apr 16, 2022, 01:37 PM IST
  • സിംഹം, കടുവ, പുലി തുടങ്ങിയ മൃ​ഗങ്ങൾ പാമ്പുകളെ ഭക്ഷണത്തിനായി വേട്ടയാടുന്നത് അപൂർവമാണ്
  • എന്നാൽ പെരുമ്പാമ്പുകളേപ്പോലുള്ളവയെ മാംസത്തിനായി ഇത്തരം മൃ​ഗങ്ങൾ വേട്ടയാടാറുണ്ട്
  • ചില അവസരങ്ങളിൽ ചെറിയ പുള്ളിപ്പുലികളെ പെരുമ്പാമ്പുകളും വേട്ടയാടി ഭക്ഷിക്കാറുണ്ട്
  • ഈ ദൃശ്യങ്ങളിൽ പെരുമ്പാമ്പും പുള്ളിപ്പുലിയും പരസ്പരം വേട്ടയാടാൻ ശ്രമിക്കുകയായിരുന്നു എന്നതാണ് കൗതുകകരമായ കാര്യം
വിശപ്പിനും ജീവനും വേണ്ടിയുള്ള പോരാട്ടം; പരസ്പരം വേട്ടയാടി പുള്ളിപ്പുലിയും പെരുമ്പാമ്പും, ഒടുവിൽ വിജയിച്ചത് ആരെന്ന് നോക്കൂ...

മൃ​ഗങ്ങൾ തമ്മിൽ പരസ്പരം കടിപിടികൂടുന്നതും വേട്ടയാടുന്നതും പുതുമയുള്ള കാഴ്ചയല്ല. ഇരപിടിക്കുന്നതിനിടെയും അല്ലാതെയും മൃ​ഗങ്ങൾ തമ്മിൽ ഏറ്റുമുട്ടുന്ന ദൃശ്യങ്ങൾ നമ്മൾ പലപ്പോഴും കാണാറുണ്ട്. എന്നാൽ സിംഹം, കടുവ, പുലി തുടങ്ങിയ മൃ​ഗങ്ങൾ പാമ്പുകളുമായി ഏറ്റുമുട്ടൽ നടത്തുന്നത് അപൂർവമാണ്. ഇത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. പെരുമ്പാമ്പും പുള്ളിപ്പുലിയും തമ്മിൽ ഏറ്റുമുട്ടുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്.

സിംഹം, കടുവ, പുലി തുടങ്ങിയ മൃ​ഗങ്ങൾ പാമ്പുകളെ ഭക്ഷണത്തിനായി വേട്ടയാടുന്നത് അപൂർവമാണ്. എന്നാൽ പെരുമ്പാമ്പുകളേപ്പോലുള്ളവയെ മാംസത്തിനായി ഇത്തരം മൃ​ഗങ്ങൾ വേട്ടയാടാറുണ്ട്. ചില അവസരങ്ങളിൽ ചെറിയ പുള്ളിപ്പുലികളെ പെരുമ്പാമ്പുകളും വേട്ടയാടി ഭക്ഷിക്കാറുണ്ട്. എന്നാൽ, ഈ ദൃശ്യങ്ങളിൽ പെരുമ്പാമ്പും പുള്ളിപ്പുലിയും പരസ്പരം വേട്ടയാടാൻ ശ്രമിക്കുകയായിരുന്നു എന്നതാണ് കൗതുകകരമായ കാര്യം. 

പെരുമ്പാമ്പും പുള്ളിപ്പുലിയും ജീവനുവേണ്ടിയുള്ള പോരാട്ടത്തിലാണ്. മരത്തിന് പുറകിൽ ഒളിച്ചിരുന്ന പുള്ളിപ്പുലിയാണ് ആദ്യം വേട്ട ആരംഭിച്ചത്. പെരുമ്പാമ്പിന് മേലേക്ക് പുള്ളിപ്പുലി ചാടിവീഴുകയായിരുന്നു. എന്നാൽ കുതറി മാറിയ പെരുമ്പാമ്പ് തിരിച്ച് ആക്രമിക്കാൻ തുടങ്ങുന്നു. കൂറ്റൻ പെരുമ്പാമ്പ് പുള്ളിപ്പുലിയുടെ നേരെ ആക്രമണം നടത്താൻ ശ്രമിക്കുന്നതായി ദൃശ്യങ്ങളിൽ കാണാം. പെരുമ്പാമ്പ് പുള്ളിപ്പുലിയെ ചുറ്റിപ്പിടിക്കുന്നു. പക്ഷേ പുള്ളിപ്പുലി വേഗതത്തിൽ കുതറി രക്ഷപ്പെട്ടു.

ALSO READ: Viral Video: അപകടകാരിയായ രാജവെമ്പാലയെ ചുംബിക്കാൻ ശ്രമിച്ച് യുവാവ്, പിന്നെ സംഭവിച്ചത്..!

ദീർഘനേരം നീണ്ട പോരാട്ടത്തിനൊടുവിൽ പുള്ളിപ്പുലി പെരുമ്പാമ്പിനെ ആക്രമിച്ച് കീഴ്പ്പെടുത്തി. പുള്ളിപ്പുലി തന്റെ കൂർത്ത നഖങ്ങൾ ഉപയോ​ഗിച്ച് പെരുമ്പാമ്പിന്റെ ശരീരം കീറി മുറിച്ചു. പിന്നീട് പെരുമ്പാമ്പിന്റെ മാംസവുമായി നടന്ന് പോകുകയാണ്. യൂട്യൂബിൽ നാപ് നെറ്റ്‌വർക്ക് അപ്‌ലോഡ് ചെയ്ത വീഡിയോ 20 ദശലക്ഷത്തിലധികം കാഴ്‌ചക്കാരെ നേടിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News