കല്യാണ വീഡിയോ എന്നാൽ അതിപ്പോ ഒരു വൈറൈറ്റി ആണ്. എത്രത്തോളം വെറൈറ്റി ആക്കാൻ പറ്റുമോ അത്രയും വരെ ചെയ്യാൻ ഫോട്ടോഗ്രാഫർമാരും, വീഡിയോഗ്രാഫർ മാരും മത്സരിക്കുന്നതും കാണാറുണ്ട്. സിനിമാറ്റിക് വെഡ്ഡിങ്ങ് മുതലിങ്ങോട്ട് ബോൾഡ് ഫോട്ടോ ഷൂട്ടുകൾ വരെ സോഷ്യൽ മീഡിയ ലോകത്ത് വൈറലാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇത്തരത്തിലൊരു കല്യാണ വീഡിയോ ആണ് ഇൻസ്റ്റഗ്രാമിലും, ഫേസ്ബുക്ക് റീൽസിലുമെല്ലാം പാറി കളിക്കുന്നത്. കല്യാണം കഴിഞ്ഞ് ബൈക്കിൽ വരനെയും ബാക്കിലിരുത്തി പറക്കുന്ന പെണ്ണാണ് വീഡിയോയിൽ. ഒാടിക്കുന്നതാകട്ടെ റോയൽ എൻഫീൽഡിൻറെ കിടിലൻ മീറ്റിയോറും. കല്യാണ സാരിയിൽ തന്നെ കൂളായി റൈഡ് ചെയ്യുന്ന വധുവിൻറെ വീഡിയോ വൈറലാവാൻ പിന്നെ താമസം വേണ്ടി വന്നില്ല.


 



ALSO READ: Viral Video : കെട്ടിപ്പിടിക്കാൻ കൈനീട്ടിയ യുവാവിനെ മലർത്തിയടിച്ച് കുരങ്ങൻ; വീഡിയോ വൈറൽ


വെഡ്ഡിങ്ങ് ഫോട്ടോഗ്രാഫറായ സുജിത് എം സിനിക് ഫോട്ടോഗ്രാഫിയുടെ ഇൻസ്റ്റഗ്രാം പേജിലാണ് വീഡിയോ ആദ്യം പങ്ക് വെച്ചത്. മരണ മാസ് ബ്രൈഡ് എന്നായിരുന്നു വീഡിയോയുടെ ക്യാപ്ഷൻ. 1.2 മില്യൺ വ്യൂവേഴ്സാണ് വീഡിയോക്ക് ലഭിച്ചത്. ഒരു ലക്ഷത്തിലധികം പേരാണ് വീഡിയോ ലൈക്ക് ചെയ്തത്.


അതിന് പിന്നാലെ ഹെൽമറ്റ് ഇല്ലാതത്തിനാൽ എംവിഡി പിടിക്കില്ലേ എന്നും വീഡിയോക്ക് താഴെ കമൻറുകളുണ്ട്. തങ്ങളുടെ സ്വപ്നമായിരുന്നു ഇതെന്ന് കമൻറിട്ടവരും ഇക്കൂട്ടത്തിലുണ്ട്. എന്തായാലും സംഭവം ഹിറ്റാകാൻ താമസം വേണ്ടി വന്നില്ല.


ALSO READ: Viral VIdeo : "ഒന്ന് തൊട്ട് നോക്കിയതാ; പിന്നെ ഓടിയ വഴിക്ക് പുല്ലു പോലും മുളച്ചിട്ടില്ല"; മുള്ളൻപന്നി കുരങ്ങനെ ഓടിക്കുന്ന വീഡിയോ വൈറൽ



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.