Viral Video : കെട്ടിപ്പിടിക്കാൻ കൈനീട്ടിയ യുവാവിനെ മലർത്തിയടിച്ച് കുരങ്ങൻ; വീഡിയോ വൈറൽ

Monkey Frightening Viral Video : വന്യ മൃഗങ്ങൾ തങ്ങൾ ശക്തരാണെന്ന് പറയുകയാണെന്ന അടിക്കുറുപ്പോടെയാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.  ഇതിനോടകം 27 മില്യൺ ആളുകൾ ഈ വീഡിയോ കണ്ട് കഴിഞ്ഞു.

Written by - Zee Malayalam News Desk | Last Updated : Jul 16, 2022, 02:50 PM IST
  • വൂഫ് വൂക്കീ എന്ന ട്വിറ്റര് അക്കൗണ്ടിൽ നിന്നാണ് ഈ വീഡിയോ പങ്കുവെച്ചത്.
  • വന്യ മൃഗങ്ങൾ തങ്ങൾ ശക്തരാണെന്ന് പറയുകയാണെന്ന അടിക്കുറുപ്പോടെയാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
  • ഇതിനോടകം 27 മില്യൺ ആളുകൾ ഈ വീഡിയോ കണ്ട് കഴിഞ്ഞു.
Viral Video : കെട്ടിപ്പിടിക്കാൻ കൈനീട്ടിയ യുവാവിനെ മലർത്തിയടിച്ച് കുരങ്ങൻ; വീഡിയോ വൈറൽ

സാമൂഹിക മാധ്യമങ്ങളിൽ നമ്മളെ ഞെട്ടിപ്പിക്കുന്ന നിരവധി വീഡിയോകൾ നമ്മെ തേടി എത്താറുണ്ട്.  അതിൽ തന്നെ മൃഗങ്ങളുടെ വീഡിയോകൾ താത്പര്യമുള്ളവർ വളരെ കൂടുതലാണ്. മൃഗങ്ങളോട് ആളുകൾക്ക് വളരെയധികം സ്നേഹം തോന്നാറുണ്ട്. അതേസമയം അവർ എപ്പോൾ എന്ത് ചെയ്യുമെന്ന് നമ്മുക്ക് പ്രതീക്ഷിക്കാനും കഴിയില്ല,  പ്രത്യേകിച്ചും വന്യമൃഗങ്ങൾ. അത്തരത്തിലുള്ള ഒരു കുരങ്ങന്റെ വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.

ഫേസ്ബുക്കിലും, ഇൻസ്റ്റാഗ്രാമിലും, യൂട്യുബിലും ഒക്കെയായി ശ്രദ്ധ നേടുന്ന വീഡിയോകളിൽ ചിലത് ചിരിപ്പിക്കുമ്പോൾ, ചിലത് ചിന്തിപ്പിക്കാറും, കരയിക്കാറും, അത്ഭുതപ്പെടുത്താറുമുണ്ട്. ഇപ്പോൾ ഒരു കുരങ്ങന്റെയും അതിന്റെ പിടിയിൽപ്പെടുന്ന യുവാവിന്റെയും വീഡിയോയാണ്  സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ഈ വീഡിയോ കണ്ട ആളുകൾ ഞെട്ടുകയും പേടിക്കുകയും ചെയ്തിരിക്കുകയാണ്. വന്യമൃഗങ്ങൾ മൃഗശാലയിൽ കൂട്ടിനുള്ളിൽ ആയാൽ പോലും അവയോട് ഇടപെടുമ്പോൾ വളരെയധികം സൂക്ഷിക്കണം.

ALSO READ: Viral Video : കുരങ്ങന് സ്നേഹത്തോടെ ഭക്ഷണം കൊടുത്ത് പെൺകുട്ടി; ഞെട്ടിച്ച് കുരങ്ങന്റെ പ്രതികരണം

വീഡിയോയിൽ ഒരു മൃഗശാലയിൽ കൂട്ടിൽ ഒറാങ്ഊട്ടാൻ ഇരിക്കുന്നത് കാണാം. ഈ കൂട്ടിനടുത്തേക്ക് ചെന്ന് യുവാവ്, കുഞ്ഞുങ്ങളെ കാണിക്കുന്നത് പോലെ രണ്ട് കൈകളും കുരങ്ങന് നേരെ നീട്ടുന്നുണ്ട്. ഇത് കണ്ടിട്ട് ദേഷ്യം വന്നിട്ടാണെന്ന് തോന്നുന്നു ഒറാങ്ഊട്ടാൻ പെട്ടെന്ന് യുവാവിന്റെ ഷർട്ടിൽ പിടിച്ച് വലിക്കും. കുരങ്ങിന്റെ ഭാഗത്ത് നിന്ന് ആക്രമണം പ്രതീക്ഷിക്കാതെ ഇരുന്ന യുവാവ് പെട്ടെന്ന് പേടിച്ച് പോകുകയും ചെയ്യുന്നുണ്ട്. യുവാവ് ഷർട്ട് വലിച്ചെടുക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും  കുരങ്ങൻ വിട്ട് കൊടുക്കുന്നില്ല.

തുടർന്ന് യുവാവിന്റെ സുഹൃത്തും വന്ന് പിടി വിടീക്കാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ സുഹൃത്തിന്റെ ഷർട്ടിലും പിടുത്തം ഇടാനാണ് കുരങ്ങൻ ശ്രമിക്കുന്നത്. തുടർന്ന് യുവാവിന്റെ കാലിൽ കുരങ്ങൻ പിടിച്ച് വലിക്കുകയും ചെയ്യും. സുഹൃത്ത് ചവിട്ടിയും തട്ടിയും ഓക്കേ കുരങ്ങന്റെ കൈ വിടീക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും നടക്കുന്നില്ല. തുടർന്ന് കുരങ്ങൻ യുവാവിനെ എടുത്ത് പോക്കുകയും ചെയ്യുന്നുണ്ട്. യുവാവും സുഹൃത്തും ഇതിനെ തുടർന്ന് വളരെയധികം ഭയപ്പെടുകയും ചെയ്തു.

വൂഫ് വൂക്കീ എന്ന ട്വിറ്റര് അക്കൗണ്ടിൽ നിന്നാണ് ഈ വീഡിയോ പങ്കുവെച്ചത്. വന്യ മൃഗങ്ങൾ തങ്ങൾ ശക്തരാണെന്ന് പറയുകയാണെന്ന അടിക്കുറുപ്പോടെയാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇതിനോടകം 27 മില്യൺ ആളുകൾ ഈ വീഡിയോ കണ്ട് കഴിഞ്ഞു. നിരവധി പേർ വീഡിയോ റീട്വീറ്റും ചെയ്തിട്ടുണ്ട്. ഇത് യുവാവിന്റെ തെറ്റ് തന്നെയാണെന്നാണ് ആളുകളുടെ അഭിപ്രായം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News