തേങ്ങ പൊതിക്കൽ അൽപ്പം അദ്വാനം വേണ്ടുന്ന ജോലിയാണ്. ചകിരി കീറി വൃത്തിയാക്കി, തേങ്ങ പുറത്തെടുക്കാൻ അൽപ്പം സമയം വേണം. തേങ്ങയുടെ എണ്ണം കൂടും തോറും സമയവും കൂടുതൽ വേണ്ടി വരും. ഇതിൽ തന്നെ ഉണങ്ങിയ തൊണ്ടുള്ള തേങ്ങയും, പച്ച തൊണ്ടുള്ള തേങ്ങയും പോലും വ്യത്യസ്ത സമയം വേണ്ടുന്നതാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാൽ ബലശാലികളായ ആനകൾക്ക് തേങ്ങപ്പൊതിക്കൽ എന്നത് ഒരു പൂ പറിക്കുന്ന ലാഘവത്തിൽ ചെയ്യാൻ സാധിക്കുന്ന ജോലിയാണ്. അത്തരത്തിലൊരു വീഡിയോയെ പറ്റിയാണ് പറയാൻ പോകുന്നത്. ഉണങ്ങിയ തേങ്ങ പാപ്പാൻ എടുത്ത് കൊടുക്കുമ്പോൾ തൻറെ കൊമ്പ് കൊണ്ട് തേങ്ങ പൊതിക്കുന്ന ആനയാണ് വീഡിയോയിൽ.


Also Read: കിടാവിനെ വേട്ടയാടാൻ വന്ന സിംഹത്തെ കണ്ടം വഴി ഓടിച്ച് പോത്ത്..! വീഡിയോ വൈറൽ


നിമിഷ നേരം കൊണ്ടാണ് തുമ്പിക്കൈയുടെയും കൊമ്പിൻറെയും ഇടയിൽ വെച്ച് ആന തേങ്ങ പൊതിക്കുന്നത്.  അധികം താമസിക്കാതെ സംഭവം അങ്ങ് വൈറലായി. സാധാരണയായി കാല് കൊണ്ട് ചവിട്ടി ആണ് ആനകൾ തേങ്ങ പൊതിക്കുന്നത്. ഇതിൽ നിന്നും വ്യത്യസ്തമായാണ് വീഡിയോയിൽ. ചരിഞ്ഞ ചെർപ്പുള്ളശ്ശേരി നീലകണ്ഠൻ എന്ന ആനയാണ് വീഡിയോയിൽ.



 


അർജ്ജുൻ അനിയത്ത് എടുത്ത വീഡിയോ ഫേസ്ബുക്കിൽ പങ്ക് വെച്ചത് ഗജവീരൻമാർ എന്ന പേജാണ്. 2000-ൽ പരം ആളുകളാണ് വീഡിയോ ലൈക്ക് ചെയ്തത്. 30000-ൽ അധികം പേർ ഇത് കാണുകയും ചെയ്തു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ