Viral Video: അര്‍ദ്ധരാത്രിയ്ക്ക് റോഡ് മുറിച്ചുകടക്കുന്ന ഭീമന്‍ പെരുമ്പാമ്പ്..!! വീഡിയോ വൈറല്‍
നമ്മെ അതിശയിപ്പിക്കുന്ന വീഡിയോകളും വാര്‍ത്തകളും കൊണ്ട് സമ്പന്നമാണ് സോഷ്യല്‍ മീഡിയ. ഇവിടെയെത്തുന്ന പല വീഡിയോകളും വാര്‍ത്തകളും ഒരുപക്ഷെ നമുക്ക് പുതുമ നിറഞ്ഞതാവാം... ഒരിയ്ക്കലും കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്ത കാര്യങ്ങളാവും ഒരു പക്ഷെ നാം സോഷ്യല്‍ മീഡിയയിലൂടെ അറിയുന്നത്.
Viral Video: നമ്മെ അതിശയിപ്പിക്കുന്ന വീഡിയോകളും വാര്‍ത്തകളും കൊണ്ട് സമ്പന്നമാണ് സോഷ്യല്‍ മീഡിയ. ഇവിടെയെത്തുന്ന പല വീഡിയോകളും വാര്‍ത്തകളും ഒരുപക്ഷെ നമുക്ക് പുതുമ നിറഞ്ഞതാവാം... ഒരിയ്ക്കലും കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്ത കാര്യങ്ങളാവും ഒരു പക്ഷെ നാം സോഷ്യല്‍ മീഡിയയിലൂടെ അറിയുന്നത്.
വളര്‍ത്തു മൃഗങ്ങള്‍, വന്യ മൃഗങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പട്ട വീഡിയോകള്‍ അടുത്തിടെയായി സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇത്തരം മൃഗങ്ങളെ പാലിക്കുന്നവരും വനം വകുപ്പിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരും ആകര്‍ഷകമായ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്.
അത്തരത്തിലുള്ള ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഈ വീഡിയോ കണ്ടാല്‍ നിങ്ങള്‍ ശരിയ്ക്കും അമ്പരന്നുപോകും. ഭീമാകാരനായ ഒരു പെരുമ്പാമ്പ് അര്‍ദ്ധരാത്രിയില്‍ തിരക്കേറിയ റോഡ് മുറിച്ചു കടക്കുന്നതാണ് വീഡിയോയില്‍....!!
അര്‍ദ്ധരാത്രിയില്‍ തിരക്കേറിയ റോഡില്‍ ഭീമാകാരനായ പെരുമ്പാമ്പിനെ കണ്ടതോടെ ഗതാഗതം നിലച്ചു. കൊച്ചി കളമശ്ശേരിയിലെ തിരക്കേറിയ സീപോർട്ട്-എയർപോർട്ട് റോഡിൽ ഞായറാഴ്ച രാത്രിയിലാണ് സംഭവം. ഏകദേശം രണ്ട് മീറ്ററോളം നീളമുള്ള ഇന്ത്യൻ റോക്ക് പെരുമ്പാമ്പ് രാത്രി 11.10 ഓടെ കെഎസ്ഇബി ഓഫീസിന് സമീപമുള്ള തിരക്കേറിയ റോഡിലൂടെ പതുക്കെ ഇഴഞ്ഞ് നീങ്ങി. പെരുമ്പാമ്പ് റോഡ് മുറിച്ചു കടക്കുന്ന സമയം മുഴുവന്‍ റോഡിന്‍റെ ഇരുവശവും വാഹന ഗതാഗതം തടസപ്പെട്ടു.
ഇതിനിടെ കാഴ്ചക്കാരും വഴിയാത്രക്കാരും പാമ്പിന്‍റെ ചിത്രങ്ങളും വീഡിയോയും പകർത്തി. സീപോർട്ട്-എയർപോർട്ട് റോഡിലൂടെ പെരുമ്പാമ്പ് തെന്നി നീങ്ങുന്നത് വീഡിയോയില്‍ കാണാം. ആളുകൾ ക്ഷമയോടെ അത് കടന്നുപോകാൻ കാത്തിരിക്കുന്നതായും വീഡിയോയില്‍ കാണാം. ഭീമന്‍ പെരുമ്പാമ്പ് റോഡ് മുറിച്ചുകടക്കാൻ നാലോ അഞ്ചോ മിനിറ്റോളം സമയമെടുത്തു, ആളുകൾ അത് റോഡിൽ നിന്ന് മാറുന്നത് വരെ കാത്തുനിന്നു. തുടര്‍ന്ന് അത് പാതയോരത്തെ കുറ്റിക്കാട്ടിൽ അപ്രത്യക്ഷമായി.
വീഡിയോ കാണാം:-
Also Read: Viral Video: ദാഹിച്ചാൽ പാമ്പും വെള്ളം കുടിക്കുമോ..! വീഡിയോ വൈറലാകുന്നു
ഒരു വനം വകുപ്പ് ഉദ്യോഗസ്ഥൻ പറയുന്നത് അനുസരിച്ച്, "നഗരത്തിൽ നിന്നും പരിസര പ്രദേശങ്ങളിൽ നിന്നും ആഴ്ചയിൽ രണ്ടോ മൂന്നോ തവണ പെരുമ്പാമ്പുകളെ രക്ഷിക്കാൻ ആവശ്യപ്പെട്ടുള്ള സന്ദേശങ്ങള്‍ എത്താറുണ്ട്. കൊച്ചിയിൽ വിശാലമായ ചതുപ്പുനിലമുള്ളതിനാൽ പെരുമ്പാമ്പുകൾക്ക് ഇവിടെ അതിജീവിക്കാൻ എളുപ്പമാണ്. ഇവിടെ ധാരാളമായി കാണുന്ന എലികളെയാണ് ഇവ ഭക്ഷിക്കുന്നത്". ഈ പ്രദേശത്ത് പെരുമ്പാമ്പിന്‍റെ എണ്ണം വര്‍ദ്ധിച്ചതായും അദ്ദേഹം പറഞ്ഞു.
സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഈ വീഡിയോ ആയിരക്കണക്കിന് ആളുകളാണ് ഇതിനോടകം കണ്ടത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...