Kozhikode: കേരളത്തില്‍നിന്നുള്ള ഈ യുവാവ് നിമിഷങ്ങള്‍ക്കുള്ളില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിയ്ക്കുകയാണ്.  വൻ അഗ്നി ദുരന്തം തന്‍റെ സമയോചിതമായ ഇടപെടലിലൂടെ ഒഴിവാക്കിയാണ് ഈ  യുവാവ് സോഷ്യല്‍ മീഡിയയുടെ  പ്രശംസ  നേടിയത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

കേരളത്തിലെ  കോടഞ്ചേരിയില്‍നിന്നുള്ള 'ഷാജി പാപ്പൻ' ആണ് ആ താരം. ഞായറാഴ്ചയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായ  ആ സംഭവം നടക്കുന്നത്. വയനാട്ടിൽ നിന്ന് വൈക്കോൽ കയറ്റി കോടഞ്ചേരിയിലേയ്ക്ക് വരികയായിരുന്ന ലോറിക്ക് തികച്ചും ആകസ്മികമായി തീപിടിയ്ക്കുകയായിരുന്നു.  ലോറിയില്‍ നിറഞ്ഞുള്ള വൈക്കോലില്‍ തീ ആളിപ്പടര്‍ന്നത്തോടെ  ട്രക്ക് ഡ്രൈവറും സഹായിയും പരിഭ്രാന്തരായി വണ്ടി ഉപേക്ഷിച്ച് ഓടി രക്ഷപെട്ടു.  ജനതിരക്കുള്ള സ്ഥലത്താണ് ഇവര്‍ വണ്ടി ഉപേക്ഷിച്ച് കടന്നു കളഞ്ഞത്...!! 


Also Read: Viral Video: സിംഹക്കൂട്ടിലേയ്ക്ക് വെറുതെ ഒന്ന് കൈയിട്ടതേയുള്ളൂ..!! യുവാവിന് സംഭവിച്ചത്... വീഡിയോ വൈറല്‍


സംഭവം കണ്ടു നില്‍ക്കുകയായിരുന്ന   'ഷാജി പാപ്പൻ'  എന്ന യുവാവിന്‍റെ അവസരോചിതമായ നടപടിയാണ് വന്‍ ദുരന്തം ഒഴിവാക്കിയത്.  വിവരമനുസരിച്ച്, ഡ്രൈവർ പരിഭ്രാന്തനായി വണ്ടി ഉപേക്ഷിച്ച് കടന്നു കളഞ്ഞതോടെ സംഭവം കണ്ടുനിന്നിരുന്ന ഷാജി  ലോറിയിൽ ചാടിക്കയറുകയായിരുന്നു. ലോറി അടുത്തുള്ള വിജനമായ ഒരു സ്ഥലത്തേയ്ക്ക് വളരെ വേഗത്തില്‍  ഓടിച്ചുകയറ്റിയാണ് അദ്ദേഹം വന്‍ ദുരന്തം ഒഴിവാക്കിയത്.  തുടര്‍ന്ന് ഫയർഫോഴ്‌സ് സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. 


Also Read: Viral Video: പക്ഷിക്കൂട് ആക്രമിക്കാൻ ശ്രമിച്ച പാമ്പിന് കിട്ടി മുട്ടൻ പണി..!


വീഡിയോ കാണാം:



 


പോസ്റ്റിലെ അടിക്കുറിപ്പ് പ്രകാരം ഷോർട്ട് സർക്യൂട്ട് മൂലമാകാം വൈക്കോലിന് തീപിടിച്ചത് എന്നാണ് അനുമാനം. @kozhikottukaarofficial എന്ന പേരിൽ അറിയപ്പെടുന്നഉപയോക്താവാണ് വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയ്‌ക്കൊപ്പം പോസ്റ്റ് ചെയ്ത അടിക്കുറിപ്പിൽ മുഴുവൻ സംഭവവും ഉപയോക്താവ് വിവരിച്ചിട്ടുണ്ട്.  


Also Read: Viral Video: താറാവുകളുടെ പ്രണയ നൃത്തം...!! വീഡിയോ വൈറല്‍


ഇൻസ്റ്റാഗ്രാമിൽ  ചുരുങ്ങിയ സമയം കൊണ്ട്  ഈ വീഡിയോയ്ക്ക്  14,000-ലധികം ലൈക്കുകൾ ലഭിച്ചു. സോഷ്യല്‍ മീഡിയ ഈ യുവാവിനെ "സൂപ്പര്‍ ഹീറോ" എന്നാണ് വിശേഷിപിച്ചത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.