Viral Video:ഞെട്ടി പോവും, ഫുൾ ലോഡും കയറ്റി റോഡിൽ നിൽക്കുന്ന ലോറി, ഒറ്റ മറിച്ചിൽ
ദൃശ്യങ്ങളില്‍ ലോറിയില്‍ ഫുള്‍ തടി ലോഡാണെന്ന് വ്യക്തമാണ്. റോഡില്‍ നിര്‍ത്തിയിരിക്കുന്ന ലോറി പതിയെ പതിയെ ചെരിയുന്നതും കാണാം
ഫുള്‍ ലോഡ് തടിയും കയറ്റി റോഡിലൂടെ അങ്ങിനെ പതിയെ പോവുന്ന ലോറികള്‍ കണ്ടിട്ടില്ലേ. സാമാന്യം നല്ല ശ്രദ്ധയും കഴിവും വേണം ഇത്തരം ഭാര വാഹനങ്ങള്‍ ഓടിക്കാന്‍. ഒരേ സമയം വണ്ടിയെ പറ്റിയും,റൂട്ടിനെ പറ്റിയും ധാരണ ഉണ്ടാവണം. കൂടാതെ വണ്ടിയിലെ ലോഡ്, അതിന്റെ ശരാശരി ഭാരം, ഇത് വണ്ടി് പറ്റുന്നതാണോ? അല്ലയോ തുടങ്ങിയ എല്ലാക്കാര്യത്തിലും വണ്ടി ഓടിക്കുന്നയാള്‍ക്ക് അറിവും നല്ല പരിശീലനവും വേണം.
അത്തരത്തില്‍ ഇന്‍സ്റ്റഗ്രാമില്‍ വൈറലായ ഒരു ലോറിയുടെ വീഡിയോ ആണിത്. ദൃശ്യങ്ങളില്‍ ലോറിയില്‍ ഫുള്‍ തടി ലോഡാണെന്ന് വ്യക്തമാണ്. റോഡില്‍ നിര്‍ത്തിയിരിക്കുന്ന ലോറി പതിയെ പതിയെ ചെരിയുന്നതും കാണാം. വളരെ പെട്ടെന്നാണ് ലോറിസൈഡിലേക്ക് മറിയുന്നത്.
ലോഡ് കൂടുതലാണെന്നണ് വീഡിയോയ്ക്ക് വന്ന കമന്റുകള്‍. കയറിന് വെട്ടി പകുതി ലോഡ് ഇറക്കി കൂടെ എന്നും വീഡിയോ കണ്ടവര്‍ ചോദിക്കുന്നുണ്ട്.തടി വണ്ടി എന്ന ഇന്‍സ്റ്റഗ്രാം പേജാണ് വീഡിയോ പങ്ക് വെച്ചത്. സംഭവം എവിടെയാണെന്ന് വ്യക്തമല്ല. 77,335 പേരാണ് വീഡിയോ ലൈക്ക് ചെയ്തത്
ലോറി മറിയുന്ന് വീഡിയോ (Credit: instagram.com/team timber lorry)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...