മമ്മൂട്ടി - ശ്രീനിവാസൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായ 2007ൽ പുറത്തിറങ്ങിയ ചിത്രമാണ്‌ കഥ പറയുമ്പോൾ. എം.മോഹനൻ സം‌വിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥയും സഹനിർമ്മാണവും നിർ‌വ്വഹിച്ചത് ശ്രീനിവാസനാണ്‌. പ്രേക്ഷകർ ഇന്നും വളരെയധികം ഇഷ്ടപ്പെടുന്ന ഒരു ചിത്രമാണ് കഥ പറയുമ്പോൾ. മേലുകാവ് എന്ന ​ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുങ്ങിയ ചിത്രം വളരെ മികച്ചതാക്കാൻ സംവിധായകന് സാധിച്ചു. വാണിജ്യ വിജയവും അതോടൊപ്പം നിരൂപക പ്രശംസയും പിടിച്ചുപറ്റിയ ചിത്രമായിരുന്നു ഇത്. ചിത്രത്തിൽ മേലുകാവ് ഗ്രാമത്തിലെ താഴെ തട്ടിലുള്ള ജനങ്ങളുടെ ജീവിത രീതിയേയും ഒരു സിനിമ നടന്റെ താരപദവിയേയും വ്യക്തമായി അടയാളപ്പെടുത്തുന്നുണ്ട്. അശോക് രാജ്, ബാലൻ എന്നീ കഥാപാത്രങ്ങളായാണ് മമ്മൂട്ടിയും ശ്രീനിവാസനും ചിത്രത്തിൽ അഭിനയിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇപ്പോഴിത ചിത്രത്തിന്റെ ഒരു സ്പൂഫ് വീഡിയോ പുറത്തിറങ്ങിയിരിക്കുകയാണ്. നന്ദനം ഉൾപ്പെടെ നിരവധി ചിത്രങ്ങളുടെ സ്പൂഫ് വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായത് നമ്മൾ എല്ലാവരും കണ്ടിട്ടുണ്ടാകും. അത്തരത്തിൽ വൈറലായിക്കൊണ്ടിരിക്കുകയാണ് കഥ പറയുമ്പോൾ ചിത്രത്തിലെ രം​ഗത്തിന്റെ സ്പൂഫും. ചിത്രത്തിന്റെ ക്ലൈമാക്സ് രം​ഗത്തിൽ മമ്മൂട്ടി തന്റെ സുഹൃത്തായ ശ്രീനിവാസന്റെ കഥാപാത്രത്തെ കുറിച്ചുള്ള ഓർമ്മകൾ ഒരു വേദിയിൽ പങ്കുവെയ്ക്കുന്ന രം​ഗമാണ് ഒരു കൂട്ടം യുവാക്കൾ ചേർന്ന് അവതരിപ്പിച്ചത്.  കാതിൽ ചുവന്ന കല്ല് വെച്ച കടുക്കനിട്ട ഒരു കൊച്ചുകൂട്ടുകാരൻ എനിക്കുമുണ്ടായിരുന്നു എന്ന മമ്മൂട്ടിയുടെ ഡയലോ​ഗിൽ തുടങ്ങി കടുക്കൻ വിറ്റ് കിട്ടിയ പണം നൽകി കൊണ്ടുള്ള ഡയലോ​ഗ് വരെയാണ് സ്പൂഫ് ചെയ്തിരിക്കുന്നത്. 



Also Read: Sardar Movie: വ്യത്യസ്ത ​ഗെറ്റപ്പുകളിൽ കാർത്തി; ആകാംക്ഷ നിറച്ച് 'സർദാർ' ടീസറെത്തി


 


Smile FM 96.9 എന്ന ഫേസ്ബുക്ക് പേജിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോ പങ്കുവെച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ വൈറലാകുകയും ചെയ്തു. കാതിലെ ചുവന്ന കല്ല് അത് പൊളിച്ചുവെന്നാണ് കമന്റ്. മമ്മുക്കയുടെ മികച്ച സെന്റി സീനായിരുന്നു കാണുമ്പോൾ അറിയാതെ കണ്ണും മനസ്സും നിറയുമായിരുന്നു അതും അലമ്പാക്കിയെന്നും ചിലർ അബിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.