Sardar Movie: വ്യത്യസ്ത ​ഗെറ്റപ്പുകളിൽ കാർത്തി; ആകാംക്ഷ നിറച്ച് 'സർദാർ' ടീസറെത്തി

ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ജോര്‍ജ് സി വില്യംസ് ആണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Sep 30, 2022, 01:21 PM IST
  • പ്രേക്ഷകരിൽ ആകാംക്ഷ നിറയ്ക്കുന്ന ടീസറാണ് സർദാർ ടീം പുറത്തിറക്കിയിരിക്കുന്നത്.
  • ഒരു സ്പൈ ആയിട്ടാണ് കാർത്തി ഈ ചിത്രത്തിൽ അഭിനയിക്കുന്നത്.
  • വ്യത്യസ്ത ​ഗെറ്റപ്പുകളിൽ എത്തുന്ന കാർത്തിയുടെ മികച്ച പ്രകടനം പ്രേക്ഷകർക്ക് കാണാൻ സാധിക്കും എന്നാണ് പ്രതീക്ഷ.
Sardar Movie: വ്യത്യസ്ത ​ഗെറ്റപ്പുകളിൽ കാർത്തി; ആകാംക്ഷ നിറച്ച് 'സർദാർ' ടീസറെത്തി

കാർത്തി നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം സർദാറിന്റെ ടീസർ പുറത്തിറങ്ങി. പ്രേക്ഷകരിൽ ആകാംക്ഷ നിറയ്ക്കുന്ന ടീസറാണ് സർദാർ ടീം പുറത്തിറക്കിയിരിക്കുന്നത്. ഒരു സ്പൈ ആയിട്ടാണ് കാർത്തി ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. അത് കൊണ്ട് വ്യത്യസ്ത ​ഗെറ്റപ്പുകളിൽ എത്തുന്ന കാർത്തിയുടെ മികച്ച പ്രകടനം പ്രേക്ഷകർക്ക് കാണാൻ സാധിക്കും എന്നാണ് പ്രതീക്ഷ. പി എസ് മിത്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റാഷി ഖന്ന,മലയാളി താരം രജിഷ വിജയൻ, ബോളിവുഡ് നടൻ ചങ്കി പാണ്ഡെ, ലൈല, സഹാന വാസുദേവൻ, മുനിഷ്‍കാന്ത്, മുരളി ശര്‍മ, ഇളവരശ്, റിത്വിക് തുടങ്ങിയവരും അഭിനയിക്കുന്നു.

ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ജോര്‍ജ് സി വില്യംസ് ആണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. റൂബനാണ് 'സര്‍ദാര്‍' എന്ന സിനിമയുടെ ചിത്രസംയോജനം നിര്‍വഹിക്കുന്നത്. എസ് ലക്ഷ്‍മണ്‍ കുമാറാണ് 'സര്‍ദാര്‍' നിര്‍മിക്കുന്നത്. 'പ്രിൻസ്' പിക്ചേഴ്‍സിന്റ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. റെഡ് ജൈന്റ് മൂവീസ് ആണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്. ചിത്രം ഒക്ടോബര്‍ 24ന് റിലീസ് ചെയ്യും. ടീസർ റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ 28 ലക്ഷത്തിലധികം പേരാണ് ടീസർ യൂട്യൂബിൽ കണ്ടത്. 

Also Read: മമ്മൂട്ടിയും ജിയോ ബേബിയും ആദ്യമായി ഒന്നിക്കുന്നു; നായിക ജ്യോതിക?

 

വിരുമൻ ആണ് കാർത്തി ഒടുവിലായി അഭിനയിച്ച് തിയേറ്ററുകളിെത്തിയ ചിത്രം. തിയേറ്ററുകളിൽ സമ്മിശ്ര പ്രതികരണം നേടിയ ചിത്രം മുത്തയ്യ ആണ് സംവിദാനം ചെയ്തത്. മുത്തയ്യ തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത്. ചിത്രം ഇപ്പോൾ ഒടിടിയിലും റിലീസ് ചെയ്തിട്ടണ്ട്. ആമസോൺ പ്രൈമിലാണ് വിരുമൻ റിലീസ് ചെയ്തിരിക്കുന്നത്. സംവിധായകൻ ശങ്കറിന്റെ മകൾ അതിഥിയാണ് ചിത്രത്തിൽ നായികയായെത്തിയത്. 

ചരിത്ര സിനിമയായ പൊന്നിയിൻ സെല്‍വനിലും പ്രധാന വേഷമാണ് കാർത്തി കൈകാര്യം ചെയ്തിരിക്കുന്നത്. വന്തിയദേവൻ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചിരിക്കുന്നത്. ചിത്രം ഇന്ന് (സെപ്റ്റംബർ 30) റിലീസ് ചെയ്തു. മികച്ച പ്രേക്ഷക പ്രതികരണമാണ് തിയേറ്ററുകളിൽ നിന്ന് ചിത്രത്തിന് ലഭിക്കുന്നത്. ആദ്യ പകുതിയിൽ പ്രേക്ഷകർ തൃപ്തരാണെന്നാണ് സിനിമയ്ക്ക് ലഭിക്കന്ന പ്രതികരണങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. കാർത്തിയുടെ തോളിലാണ് ചിത്രത്തിന്റെ ആദ്യ പകുതി മുഴുവൻ പോകുന്നത്. കാർത്തിയിലൂടെ ഓരോ കഥാപാത്രങ്ങൾ എത്തുമ്പോൾ കഥാപാത്രത്തിന് ആവശ്യമായ ചേരുവകൾ ചേർത്ത് ക്യാമറയിൽ ഒപ്പിയെടുക്കാൻ രവി വർമനും സാധിച്ചിട്ടുണ്ട്. പൊന്നി നദി മുതൽ തുടങ്ങുന്ന ഗാനങ്ങൾ കൊണ്ട് പ്രതീക്ഷിച്ചതിനെക്കാൾ അപ്പുറം എ ആർ റഹ്മാൻ വിസ്മയം തീർക്കുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News