Kerala Police Viral Video: `ഹൃദയത്തിൽ കൂടൊരുക്കാം`; വൈറലായി പോലീസുകാരന്റെ വീഡിയോ
Bird sitting on a policeman`s uniform: അവിചാരിതമായി തനിക്കരികിലേക്ക് പറന്നുവന്ന ചെറിയ പക്ഷിക്ക് തീറ്റ നല്‍കുന്ന പോലീസുകാരന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
സമൂഹമാധ്യമങ്ങളിൽ ദിനംപ്രതി നിരവധി വീഡിയോകൾ പ്രചരിക്കാറുണ്ട്. ഇവയിൽ പലതും വൈറലാകാറുണ്ട്. ഹൃദയസ്പർശിയായ പല വീഡിയോകളും ഇക്കൂട്ടത്തിൽ കാണും. മനസ്സിന് സന്തോഷം നൽകുന്ന ഇത്തരം വീഡിയോകൾ കാണാൻ ഭൂരിഭാഗം ആളുകൾക്കും താൽപര്യമാണ്. അതിനാൽ തന്നെ ഇവ വളരെ വേഗം വൈറലാകും.
മൃഗങ്ങളും മനുഷ്യനും തമ്മിലുള്ള ഹൃദയസ്പർശിയായ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ നിരവധിയായി പ്രചരിക്കാറുണ്ട്. അത്തരത്തിൽ ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. അവിചാരിതമായി തനിക്കരികിലേക്ക് പറന്നുവന്ന ചെറിയ പക്ഷിക്ക് തീറ്റ നല്‍കുന്ന പോലീസുകാരന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
ഒരു കുഞ്ഞു പക്ഷി പോലീസുകാരന്റെ യൂണിഫോമിലെ വിസില്‍ കോര്‍ഡിൽ വന്നിരിക്കുകയാണ്. തന്‍റെ കയ്യിലുള്ള പൂക്കളില്‍ നിന്ന് പോലീസുകാരൻ പക്ഷിക്ക് തേൻ കൊടുക്കുന്നതും വീഡിയോയിൽ കാണാം. പക്ഷി പൂക്കളിൽ നിന്ന് തേൻ നുകരുന്നുമുണ്ട്. യാതൊരു ഭയവുമില്ലാതെ ആ ചെറുപക്ഷി പോലീസുകാരന്റെ കൈകളിലും നെഞ്ചോട് ചേർന്നും ഇരിക്കുന്നത് കാണാം. അദ്ദേഹം നൽകിയ പൂക്കളില്‍ നിന്ന് തേൻ നുകരുന്നുമുണ്ട്.
കേരള പോലീസിന്റെ സമൂഹമാധ്യമ അക്കൗണ്ടുകൾ പങ്കുവച്ച വീഡിയോ വളരെ വേഗത്തിലാണ് വൈറലായത്. "ഹൃദയത്തിൽ കൂട് കൂട്ടാം" അപ്രതീക്ഷിതമായി യൂണിഫോമിലെ വിസ്സിൽ കോഡിലേക്ക് പറന്നെത്തിയ അതിഥി എന്ന ക്യാപ്ഷനോടെയാണ് കേരള പോലീസ് ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവച്ചത്.
ഒരുപാട് പോസിറ്റീവായ കാഴ്ചയാണ് ഇതെന്നും നിരവധി തവണ കണ്ടെന്നുമാണ് ഭൂരിഭാഗം പേരും വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്യുന്നത്. വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലായി നിരവധി പേരാണ് വീഡിയോ കണ്ടത്. ധാരാളം പേർ വിവിധ സമൂഹമാധ്യമ അക്കൗണ്ടുകളിൽ ഈ ദൃശ്യങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...