ദേശീയ പാത വികസനത്തിന് മരം മുറി; ജീവൻ നഷ്ടമായത് അമ്പതിലേറെ നീർക്കാക്കകൾക്ക്, കേസെടുത്തു
നിരവധി പക്ഷികളുടെ ആവാസ വ്യവസ്ഥ കൂടിയായ മരമായിരുന്നു ഇത്. ഇവിടെ ഷെഡ്യൂൾ 4 ൽ പ്പെട്ട നീർ കാക്കകളാണ് ഉണ്ടായിരുന്നത്
മലപ്പുറം: ദേശീയ പാത വികസനത്തിനായി മരം മുറിച്ചതിനെ തുടർന്ന് 50-ലേറെ നീർക്കാക്കകൾ ചത്ത സംഭവത്തിൽ വനം വകുപ്പ് കേസെടുത്തു.കരാറുകാർക്കെതിരെയാണ് കേസ്. മലപ്പുറത്താണ് ഹൈവേ വികസനത്തിനായി വൻ മരം മുറിച്ചത്. ചില്ലകൾ മുറിക്കാതെ മരം ഒന്നാകെയാണ് മുറിച്ചിട്ടത്.
നിരവധി പക്ഷികളുടെ ആവാസ വ്യവസ്ഥ കൂടിയായ മരമായിരുന്നു ഇത്. ഇവിടെ ഷെഡ്യൂൾ 4 ൽ പ്പെട്ട നീർ കാക്കകളാണ് ഉണ്ടായിരുന്നത്.വന്യജീവി സംരക്ഷണം നിയമ പ്രകാരം ആണ് കേസ് രജിസ്റ്റർ ചെയ്യുക. മുട്ട വിരിഞ്ഞ ശേഷം, പക്ഷിക്കുഞ്ഞുങ്ങൾക്ക് പറക്കാനും ആയ ശേഷമേ മരം മുറിക്കാവൂ എന്ന കർശന നിർദേശങ്ങൾ പോലും കരാറുകാരൻ ലംഘിച്ചെന്ന് വനം വകുപ്പ് പറയുന്നു . വനം വകുപ്പ് ഇന്ന് പ്രദേശവാസികളിൽ നിന്നും വിശദമൊഴി എടുക്കും. സംഭവത്തിൻറെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പലരും പങ്ക് വെച്ചിരുന്നു. ജെസിബി ഉപയോഗിച്ച് മരം തള്ളിയിടുകയായിരുന്നു.
ഇവിടെ നിന്നും പക്ഷികൾ പറന്നു പോകുന്നതും ചിലവ ചിറകിട്ടടിച്ച് നിലത്ത് വീഴുന്നതും ദൃശ്യങ്ങളിലുണ്ട്. ചെറിയ പക്ഷികളും പറക്കാൻ കഴിയാത്തവയ്ക്കും ഒടുവിൽ ജീവൻ നഷ്ടമായി. നടൻ സിദ്ധിഖും ഇത് സംബന്ധിച്ച വീഡിയോ പങ്ക് വെച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...