റോഡ് സുരക്ഷ നിയമങ്ങളെ കുറിച്ച് കേരള പോലീസ് സോഷ്യൽ മീഡിയ വഴി നിരവധി അവബോധന പോസ്റ്റുകൾ പങ്കുവക്കാറുണ്ട്. റോഡിൽ വാഹനം ഓടിക്കുന്നവരും കാൽനടക്കാരും മറ്റും എങ്ങനെ നിയമങ്ങൾ പാലിക്കണമെന്ന് തുടങ്ങിയ സന്ദേശങ്ങൾ അടങ്ങിയ പോസ്റ്റുകളും വീഡിയോകളുമാണ് കേരള പോലീസ് തങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ വഴി പങ്കുവക്കാറുള്ളത്. എന്നാൽ ഇത്തവണ ഒരു വീഡിയോ പങ്കുവച്ചുകൊണ്ട് തെറ്റ് ആരുടെ ഭാഗത്താണെന്നാണ് പോലീസ് സോഷ്യൽ മീഡിയയിലൂടെ ചോദിച്ചരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കേരള പോലീസിന്റെ പോസ്റ്റ് ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തു. കൂടാതെ പോലീസിന്റെ ചോദ്യത്തിന് നിരവധി ഉത്തരങ്ങളാണ് വന്നിരിക്കുന്നത്. "നിങ്ങളുടെ അഭിപ്രായത്തിൽ ഈ അപകടത്തിന് അടിസ്ഥാന കാരണം എന്താണ്?" എന്ന് ചോദിച്ചുകൊണ്ടാണ് കേരള പോലീസ് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവക്കുന്നത്. 


ഒരു ടോറസ് ലോറിയും കാറും തമ്മിൽ കൂട്ടിയിടിക്കുന്നതാണ് വീഡിയോ. ടോറസ് ലോറി കാറിനെ മറികടക്കാൻ ശ്രമിക്കുമ്പോഴാണ് അപകടം സംഭവിക്കുന്നത്. ഏകദേശം 30 സക്കൻഡ് ഓളം ദൈർഘ്യമുള്ള വീഡിയോയാണ് കേരള പോലീസ് പങ്കുവച്ചിരിക്കുന്നത്. വീഡിയോ കാണാം:



വീഡിയോ കണ്ടിട്ട് നിങ്ങളുടെ അഭിപ്രായമെന്താണ്? എന്നാൽ പോലീസ് പറയുന്നത് രണ്ട് പേരുടെയും മാത്രമല്ല എതിരെ വന്ന ഓട്ടറിക്ഷ ഓടിച്ചയാളുടെയും ഭാഗത്ത് തെറ്റുണ്ടെന്നാണ്. പോസ്റ്റിന് ലഭിച്ച കമന്റുകളിൽ നിന്ന് തിരഞ്ഞെടുത്ത് വീഡിയോയുടെ അടിസ്ഥാനത്തിൽ വാഹനം ഓടിക്കുമ്പോഴുള്ള തെറ്റുകൾ പോലീസ് മറ്റൊരു പോസ്റ്റിലൂടെ വ്യക്തമാക്കുകയും ചെയ്തു. അവ ഇതൊക്കെയാണ്


1. കാർ ഒന്നു സ്പീഡ് കുറച്ചിരുന്നെങ്കിൽ ഒന്നും സംഭവിക്കില്ലയിരുന്നു.  ഒരു വെഹിക്കിൾ ഓവർറ്റേക്ക് ചെയുമ്പോൾ സൈഡ് മാത്രം അല്ല. ചെറുതായി ഒന്നു സ്പീഡ് കുറച്ചാൽ രണ്ടുപേർക്കും സേഫ് ആണ്


2. ടിപ്പർ ഓവർടേക്ക് ചെയ്യാൻ നേരം കാറുകാരൻ സ്പീഡ് കൂട്ടി.  എതിരെ വാഹനം വന്നപ്പോൾ കാറുകാരൻ സ്പീഡ് കുറച്ചു. കാർ ഡ്രൈവറുടെ  എക്സ്പീരിയൻസ് കുറവുകൊണ്ട് ടിപ്പർ ഡ്രൈവറുടെ  കണക്കുകൂട്ടൽ തെറ്റി അപകടം സംഭവിച്ചു.


3. സോളിഡ് സിംഗിൾ ലൈനിൽ ഓവർടേക് ചെയ്യാൻ ശ്രമിച്ച ടിപ്പർ ഡ്രൈവർ ആണ്  കുറ്റക്കാരൻ.  


4. ടിപ്പർ ഡ്രൈവർ മുന്നിൽ നിന്ന് ഓട്ടോ വരുന്നതും ആ ടൈമിങ്ങിൽ ഓവർ ടേക്ക്  ചെയ്യാൻ പറ്റില്ല എന്നും ആദ്യം തന്നെ മനസ്സിലാക്കണമായിരുന്നു. ഓവർടേക്കിംഗ്  ചെയ്യപ്പെടുന്ന വാഹനം പോലെ തന്നെ ഓവർ ടേക്ക് ചെയ്യുന്ന വാഹനവും മുൻപിൽ ഉള്ള റോഡ് ശ്രദ്ധിക്കേണ്ടതാണ്.


5. മാന്യമായിട്ടു സൈഡ് കൊടുത്താൽ മാത്രം പോരാ,  വണ്ടിയുടെ സ്പീഡ് കൂടെ കുറക്കണം അല്ലെങ്കിൽ ഇങ്ങനെ ഒക്കെ സംഭവിക്കും


6. അവിടെ ഓവർടേക് ചെയ്യാൻ ഉള്ള സ്ഥലം ഇല്ല ലോറിക്കാരൻ അൽപ്പം കൂടി wait ചെയ്തിരുന്നെങ്കിൽ അപകടം ഒഴിവ് ആയേനെ.  കാർ വേഗത കുറച്ചാലും ലോറി കാറിൽ തന്നെ ഇടിക്കും


7. ആ ഓട്ടോ വന്നില്ലായിരുന്നുവെങ്കിൽ എതിരെ വന്ന ലോറിയിൽ ഈ ലോറി ഇടിക്കില്ലായിരുന്നോ ?  ഓട്ടോ ഡ്രൈവർ  വലിയ ഒരു അപകടം ആണ് ഇല്ലാതാക്കിയത്.


8. ആ ടിപ്പറുകാരനെ മാത്രം കുറ്റം പറയാൻ പറ്റില്ല. കാറുകാരൻ  സൈഡ് കൊടുത്തിട്ടുണ്ട് പക്ഷെ മുന്നിലെ വാഹനം എത്തുന്നതിനു മുൻപ് ഓവർറ്റേക്ക് ചെയ്യാൻ സ്പീഡ് കുറച്ചില്ല.  ടിപ്പർ ഓവർടേക്ക്  ചെയ്യുന്നത് കണ്ടിട്ടും അതിനു സൗകര്യം ചെയ്തു കൊടുക്കാതെ ഔട്ടോകാരൻ  വന്ന സ്പീഡിൽ തന്നെ വന്നു.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.