സോഷ്യൽ മീഡിയയിൽ പെട്ടെന്നാരും ശ്രദ്ധിക്കാതെ പോവുന്ന ഒന്നായിരിക്കും പെട്ടെന്ന് വൈറലാവുന്നത് . അത് ശ്രദ്ധിക്കുന്നതോ ഏതെങ്കിലും പ്രശസ്തരും. അത്തരത്തിലൊരു സംഭവമാണ് പങ്കുവെക്കുന്നത്. രണ്ട് കൊച്ച് മിടുക്കരുടെ പാട്ടാണ് കാര്യം.


COMMERCIAL BREAK
SCROLL TO CONTINUE READING

പിറകിലൊരു കൊച്ചു മിടുക്കിയും മുൻപിലൊരു കൊച്ചു മിടുക്കനും ഒരു കുഞ്ഞു സൈക്കിളിൽ ഏതോ നാട്ടുവഴിയുടെ റോഡിൻറെ തങ്കതിങ്കൾ പാടുകയാണ് രണ്ട് പേരും. ഗായകൻ ജി വേണുഗോപാലാണ് ഇവരുടെ പാട്ട് ഫേസ്ബുക്കിൽ പങ്ക് വെച്ചത്. ആർക്കെങ്കിലും ഈ പാട്ടുകാരെ അറിയാമോ? എന്നും അദ്ദേഹം തൻറെ പോസ്റ്റിൽ ചോദിക്കുന്നുണ്ട്.


വേണുഗോപാലിൻറെ പോസ്റ്റിൻറെ പൂർണ രൂപം


നാട്ട് വഴിയുടെ നടുക്ക് വണ്ടി നിർത്തി ഒരൊറ്റ പാട്ടാ! അവസാനത്തെ ആ ഒരു എടുപ്പിൽ തൊട്ടടുത്തുള്ളൊരു പൂവനും ലയിച്ച് ചേർന്നു.
Luvd these two young crooners belting it out.
ബൈ ദ ബൈ, ആർക്കെങ്കിലും ഈ പാട്ടുകാരെ അറിയാമോ?
A virtual hug to you, dear ones. You livened up my day


 



സംഭവം എന്തായാലും ഒരു ലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടത്. 12000-ൽ അധികം പേർ വീഡിയോ ലൈക്ക് ചെയ്തിട്ടുണ്ട്. സോഷ്യൽ മീഡിയയും കൊച്ചു മിടുക്കരെ തിരയുകയാണിപ്പോൾ.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.