Viral Video: `റിയൽ സൂപ്പർ ഹീറോ`; ചേട്ടന്റെ കൈകളിൽ അനിയന് പുനർജന്മം
Viral Video: ടെറസിന് മുകളിൽ നിന്ന് ഷെഫീഖ് കാൽവഴുതി വീഴുന്നത് കണ്ട സാദിഖ് ഇരുകൈകളും നീട്ടിപ്പിടിച്ച് അനിയനെ കൈപ്പിടിയിലൊതുക്കുകയായിരുന്നു.
Viral Video: മലപ്പുറം: മലപ്പുറത്ത് അനിയന് രക്ഷകനായി ചേട്ടൻ. മലപ്പുറം ചങ്ങരംകുളം ഒതളൂിലെ സാദിഖും സഹോദരൻ ഷഫീഖുമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. ചേട്ടനും അനിയനും കൂടി വീട് വൃത്തിയാക്കുന്നതിനിടെയാണ് അപകടം ഉണ്ടാകുന്നത്. സൺ ഷേഡ് വൃത്തിയാക്കാൻ ടെറസിന് മുകളിൽ കയറിയ ഷെഫീഖ് മുകളിൽ നിന്ന് കാൽവഴുതി വീഴുകയായിരുന്നു. താഴെ വൃത്തിയാക്കാൻ സഹായിച്ചുകൊണ്ടിരുന്ന സാദിഖിന്റെ അവസരോചിതമായ ഇടപെടലാണ് ഷെഫീഖിന്റെ ജീവൻ രക്ഷിച്ചത്.
ടെറസിന് മുകളിൽ നിന്ന് ഷെഫീഖ് കാൽവഴുതി വീഴുന്നത് കണ്ട സാദിഖ് ഇരുകൈകളും നീട്ടിപ്പിടിച്ച് അനിയനെ കൈപ്പിടിയിലൊതുക്കുകയായിരുന്നു. ചേട്ടന്റെ കൈകളിൽ ശരിക്കും അനിയന് ഒരു പുനർജന്മം ലഭിക്കുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. വീഡിയോ കാണുന്ന ഏതൊരാളും ഒന്ന് ഭയന്ന് പോകും. ഷെഫീഖ് വീണതിന്റെ ഞെട്ടൽ ഇതുവരെ മാറിയിട്ടില്ല സാദിഖിന്.
ഒരു കൈപ്പിഴ സംഭവിച്ചാൽ ജീവൻ വരെ നഷ്ടപ്പെട്ടേക്കാവുന്ന തരത്തിലായിരുന്നു ആ വീഴ്ച. സാദിഖിനുണ്ടായ അതേ ഞെട്ടൽ തന്നെയാണ് സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ കണ്ട ഓരോരുത്തർക്കുമുണ്ടായത്. ഏതായാലും സോഷ്യൽ മീഡിയയിൽ ഒരു റിയൽ സൂപ്പർ ഹീറോ ആയി മാറിയിരിക്കുകയാണ് സാദിഖ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...