ഇര തേടി എത്തുന്ന പാമ്പുകളുടെ വീഡിയോ നമ്മൾ മിക്കവാറും കാണാറുള്ളതാണ്. ഇരയെ തന്ത്രത്തിൽ തന്റെ വായ്ക്കുള്ളിൽ ആക്കുന്ന ദൃശ്യങ്ങൾ നിരവധിയുണ്ട് സമൂഹ മാധ്യമങ്ങളിൽ. അത്തരത്തിൽ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇവിടെ പാമ്പിന്റെ വായിൽ ഒരു പട്ടി അകപ്പെടുന്നതാണ് വീഡിയോ. എന്നാൽ ഈ വീഡിയോയിൽ ചെറിയ ഒരു ട്വിസ്റ്റ് ഉണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

നീണ്ട സമയത്തെ പരിശ്രമങ്ങൾക്കൊടുവിൽ അതിസാഹസികമായി ഈ നായ പാമ്പിൽ നിന്ന് രക്ഷപ്പെടുന്നത് വീഡിയോയിൽ കാണാൻ കഴിയും. പാമ്പിനെ പട്ടി തിരിച്ചുകടിക്കുന്നതും വീഡിയോയിലുണ്ട്. ഇവിടെ കയ്യടി നേടുന്നത് മറ്റുചിലരാണ്. പട്ടിയെ പാമ്പിന്റെ വായിൽ നിന്നും രക്ഷപ്പെടാൻ സഹായിച്ച കുറച്ചു പേർക്കാണ് സോഷ്യൽ മീഡിയയിൽ അഭിനന്ദനങ്ങൾ നിറയുന്നത്. ഇരുട്ടത്ത് റിസ്ക്ക് എടുത്തു രണ്ടു ജീവികളുടെയും ജീവൻ രക്ഷപെടുത്താൻ കാണിച്ച ആ ചേട്ടന്മാരുടെ മനസ്സ് എത്ര പ്രശംശിച്ചാലും മതിയാവില്ല എന്നാണ് വീഡിയോയ്ക്ക് താഴെ ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്. 



 


വീഡിയോയ്ക്ക് താഴെ വന്ന മറ്റ് കമന്റുകൾ


'"അയ്യോ...ശ്വാസം പിടിച്ചിരുന്നു കണ്ടു.. നല്ല മനസുള്ള ചേട്ടന്മാർക്ക് ഒരായിരം നന്ദി.. എല്ലാവരെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ."


"നിങ്ങൾ എത്ര നല്ല മനുഷ്യർ. ധൈര്യവും"


"Good boys you all are very brave boys I really feared it will catch somebody of u and will circle will break our bones within a second than God all of u are lucky"


രസകരമായ വേറെയും കമന്റുകളും ഈ വീഡിയോയ്ക്ക് താഴെ വന്നിട്ടുണ്ട്. എന്തിനാടാ വെറുതെ? ആ പാമ്പിനും ജീവിക്കണ്ടേ??? അതൊക്ക എത്ര ദിവസം കാത്തിരുന്നാണ് ഒരു ഭക്ഷണം കിട്ടുന്നത് എന്നറിയാമോ? ഇങ്ങനെ നിരവധി വ്യത്യസ്തമായ അഭിപ്രായങ്ങൾ പലരും രേഖപ്പെടുത്തിയിട്ടുണ്ട്.