Viral Video | മുതലാളിമാരായാൽ ഇങ്ങനെ വേണം!!
എകെ ഷാജി എന്ന ബിസിനസുകാരനാണ് തന്റെ വിശ്വസ്തന് മെഴ്‌സിഡസ് ബെൻസ് GLA ക്ലാസ് 220 ഡി സമ്മാനിച്ചത്.
ആത്മാർഥതയോട് ജോലി ചെയ്താൽ എന്നെങ്കിലും ഒരിക്കൽ അതിനുള്ള അംഗീകാരം ലഭിക്കും എന്ന് പറയുന്നത് സത്യമാണ്. അതിനുള്ള ഉദാഹരണമാണ് കേരളത്തിലെ ഈ മനുഷ്യന് ലഭിച്ച സമ്മാനം. 22 വർഷത്തെ ആത്മാർഥ സേവനത്തിന് അംഗീകാരമായി സിആർ അനീഷിന് ലഭിച്ചത് മെഴ്സിഡസ് ബെൻസ് കാർ ആണ്. എകെ ഷാജി എന്ന ബിസിനസുകാരനാണ് തന്റെ വിശ്വസ്തന് മെഴ്‌സിഡസ് ബെൻസ് GLA ക്ലാസ് 220 ഡി സമ്മാനിച്ചത്.
തന്റെ ജീവനക്കാരനും കുടുംബത്തിനും ബ്ലാക്ക് നിറത്തിലുള്ള എസ്‌യുവി സമ്മാനമായി നൽകുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും ഷാജി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചു. “പ്രിയപ്പെട്ട അനി... കഴിഞ്ഞ 22 വർഷമായി ഒരു നെടുംതൂണായി നിങ്ങൾ എനിക്കൊപ്പമുണ്ട്. സമ്മാനം ഇഷ്ടപ്പെട്ടുവെന്ന് പ്രതീക്ഷിക്കുന്നു,” ഷാജി ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
”ഇതെല്ലാം നിങ്ങളുടെ എല്ലാവരുടെയും പിന്തുണയാണ്. തുടർന്നും നിങ്ങൾ എന്നോടൊപ്പം ഉണ്ടായിരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ” വടക്കൻ കേരളത്തിലെ കോഴിക്കോട് ജില്ലയിൽ താമസിക്കുന്ന അനീഷ്, ഷാജി തന്റെ റീട്ടെയിൽ കമ്പനിയായ MyG സ്ഥാപിക്കുന്നതിന് മുമ്പുതന്നെ അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട്.
ഇതാദ്യമായല്ല ഷാജി തന്റെ ജീവനക്കാർക്ക് അവരുടെ വിശ്വസ്തതയ്ക്ക് പ്രതിഫലം നൽകുന്നത്. രണ്ട് വർഷം മുമ്പ് ഷാജി ആറ് ജീവനക്കാർക്ക് ഒരോ കാർ വീതം സമ്മാനമായി നൽകിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...