ശബരിമലയിലെ വിർച്വൽ ക്യു സംവിധാനം; 3 മാസത്തെ കാലതാമസം വേണ്ടിവരുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്
3 മാസത്തെ കാലതാമസം വേണ്ടിവരുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്
ശബരിമലയിലെ വിർച്വൽ ക്യു സംവിധാനം ഏറ്റെടുക്കുന്ന കാര്യത്തിൽ 3 മാസത്തെ കാലതാമസം വേണ്ടിവരുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. വിർച്വൽ ക്യു നടത്തിപ്പിനുള്ള അവകാശം പോലീസിൽ നിന്ന് ദേവസ്വം ബോർഡിന് ഹൈക്കോടതി കൈമാറിയിരുന്നു. കോടതി ഉത്തരവ് ലഭിച്ച ശേഷം സർക്കാരിനോട് ഉപദേശം തേടുമെന്നും ദേവസ്വം ബോർഡ് വ്യക്തമാക്കി.
പോലീസ് നടപ്പാക്കി വന്നിരുന്ന ശബരിമലയിലെ വിർച്വൽ ക്യു സംവിധാനം ദേവസ്വം ബോർഡിന് കൈമാറാൻ ഹൈക്കോടതി വിധി വന്നിരുന്നു. എന്നാൽ ഉത്തരവ് ലഭിച്ച ശേഷം മാത്രമേ തുടർ നടപടി സ്വീകരിക്കാൻ സാധിക്കൂ എന്ന് ബോർഡ് വ്യക്തമാക്കി. ഉത്തരവ് ലഭിച്ച ശേഷം സർക്കാരിനോട് ഇത് സംബന്ധിച്ച് ചർച്ച ചെയ്യുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു.
വിർച്വൽ ക്യു ഏറ്റെടുക്കുന്നതിനായി 3 മാസം കാലതാമസം എടുത്തേക്കുമെന്നും പ്രസിഡന്റ് പറഞ്ഞു. വരാനിരിക്കുന്ന മാസ പൂജകളിലേക്കുള്ള തീർത്ഥാടകരുടെ പ്രവേശനം നിലവിലെ സംവിധാനത്തിൽ തന്നെ തുടരും. കൊറോണ സാഹചര്യത്തിൽ ശബരിമലയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ വിർച്വൽ ക്യു മാത്രമാണ് അവശേഷിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...