`കിരണിന്റെ വീട്ടിൽ നിൽക്കാനാകില്ല... എനിക്ക് സഹിക്കാൻ സാധിക്കില്ല` മരിക്കുന്നതിന് മുൻപ് വിസ്മയയുടെ ശബ്ദസന്ദേശം
ഭർത്താവ് കിരൺകുമാർ മർദ്ദിച്ചിരുന്നുവെന്ന് കരഞ്ഞുകൊണ്ട് വിസ്മയ പറയുന്നുണ്ട്. കിരൺ കുമാറിന്റെ വീട്ടിൽ നിൽക്കാനാകില്ലെന്നും എനിക്ക് സഹിക്കാൻ സാധിക്കില്ലെന്നും വിസ്മയ ശബ്ദ സന്ദേശത്തിൽ വ്യക്തമാക്കുന്നുണ്ട്.
കൊല്ലം: കൊല്ലം നിലമേലിൽ ആത്മഹത്യ ചെയ്ത വിസ്മയക്ക് ശാരീരിക-മാനസിക പീഡനം ഏറ്റിരുന്നു എന്നതിന് തെളിവുകൾ പുറത്ത്. വിസ്മയയുടെ ശബ്ദ സന്ദേശം സീ മലയാളം ന്യൂസിന് ലഭിച്ചു. വിസ്മയ അച്ഛന് അയച്ച ശബ്ദ സന്ദേശത്തിലാണ് ഗാർഹിക പീഡനത്തിന് ഇരയായെന്ന് വ്യക്തമാക്കുന്നത്. ഭർത്താവ് കിരൺകുമാർ മർദ്ദിച്ചിരുന്നുവെന്ന് കരഞ്ഞുകൊണ്ട് വിസ്മയ പറയുന്നുണ്ട്. കിരൺ കുമാറിന്റെ വീട്ടിൽ നിൽക്കാനാകില്ലെന്നും എനിക്ക് സഹിക്കാൻ സാധിക്കില്ലെന്നും വിസ്മയ ശബ്ദ സന്ദേശത്തിൽ വ്യക്തമാക്കുന്നുണ്ട്.
അതേസമയം, വിസ്മയ കേസില്‍ വിധി പ്രഖ്യാപനം നാളെയുണ്ടാകും. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.എന്‍ സുജിത്താണ് വിധി പ്രഖ്യാപിക്കുക. കിരണ്‍കുമാര്‍ മാത്രമാണ് കേസിലെ പ്രതി. പ്രതിയും വിസ്മയയുടെ ഭര്‍ത്താവുമായ കിരണിനെതിരെ സ്ത്രീധന പീഡനം, സ്ത്രീധന പീഡനം മൂലമുള്ള മരണം, ആത്മഹത്യാ പ്രേരണ, ഭീഷണിപ്പെടുത്തൽ, ഉപദ്രവിച്ച് പരിക്കേൽപ്പിക്കൽ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...