കൊല്ലം: സ്ത്രീധനം ആവശ്യപ്പെടുന്ന പുരുഷന്മാരുമായുള്ള വിവാഹം വേണ്ടെന്ന് വയ്ക്കാന്‍ പെണ്‍കുട്ടികള്‍ തയ്യാറാകണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേരളം എല്ലാക്കാര്യത്തിലും മുന്‍പിലാണ് എന്നാല്‍ സ്ത്രീധനം പോലെയുള്ള പൈശാചിക പ്രവണതകള്‍ നിലനില്‍ക്കുന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞു. 


COMMERCIAL BREAK
SCROLL TO CONTINUE READING

നിലമേലില്‍ ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് മണിച്ച വിസ്മയയുടെ വീട്ടില്‍ സന്ദര്‍ശനം നടത്തിയ ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു ഗവര്‍ണര്‍. വിസ്മയയുടെ പിതാവും സഹോദരനുമായി ഗവര്‍ണര്‍ വിവരങ്ങളെല്ലാം ചോദിച്ചറിഞ്ഞു.


Also Read: Breaking: കൊല്ലത്ത് യുവതിയെ ഭർത്താവിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി


കേരളത്തിലെ എല്ലാ പെണ്‍കുട്ടികളും എന്റെ മക്കളാണ്. സ്ത്രീധനം പോലെയുള്ള മോശം പ്രവണതകളെ തടയാന്‍ ശക്തമായ നിയമങ്ങളുണ്ട്. സ്ത്രീധന നിരോധനത്തില്‍ ജനങ്ങളും അവബോധിതരാകണം. സ്ത്രീധനം ചോദിക്കുന്നവരുമായുള്ള വിവാഹബന്ധം വേണ്ടെന്ന് വയ്ക്കാന്‍ പെണ്‍കുട്ടികള്‍ തയ്യാറാകണം.


ALSO READ: Vismaya Suicide Case: ഭർത്താവ് കിരൺ കസ്റ്റഡിയിൽ; പൊലീസ് ചോദ്യം ചെയ്യുന്നു


സ്ത്രീധനത്തിനെതിരെ ശക്തമായ പ്രതികരണം വേണം. സ്ത്രീധനത്തോട് നോ പറയാന്‍ പെണ്‍കുട്ടികള്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.കേരളത്തിലെ സ്ത്രീകള്‍ ആത്മവിശ്വാസമുള്ളവരാണ്. എല്ലാക്കാര്യത്തിലും മുന്നിലായ കേരളം സ്ത്രീധനം പോലെയുള്ള കാര്യങ്ങളില്‍ പിന്നിലാണ്. സ്ത്രീധനത്തിനെതിരായ ബോധവത്കരണത്തില്‍ മാധ്യമങ്ങള്‍ക്കും വലിയ പങ്കുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക