വിഴിഞ്ഞം സമരം മുൻകൂട്ടി തയ്യാറാക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമരത്തിൽ പ്രദേശവാസികൾ മാത്രമല്ല പങ്കെടുക്കുന്നത്. പദ്ധതിക്കെതിരായ നിലപാട് വികസന വിരുദ്ധം മാത്രമല്ല ജനവിരുദ്ധമാണെന്നും പിണറായി വിജയൻ നിയമസഭയിൽ പറ‍ഞ്ഞു. തുറമുഖ നിർമാണത്തിന്റെ ഭാഗമായി വൻതോതിൽ തീരശോഷണത്തിന് ഇടയാക്കുന്നു എന്ന ആരോപണമുന്നയിച്ചിട്ടുണ്ട്. പാരിസ്ഥിതിക ആഘാത പഠനത്തിൽ അപാകതയുണ്ടെന്നും തീരശോഷണത്തിന് ഇടയുണ്ടെന്നും ആരോപിച്ച് സമർപ്പിക്കപ്പെട്ട ഹർജികൾ സുപ്രീംകോടതിയും ദേശീയ ഹരിതട്രിബ്യൂണലും തള്ളുകയാണ് ഉണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഒരു വിധത്തിലുള്ള തീരശോഷണത്തിനും തുറമുഖ നിർമാണം കാരണമാകുന്നില്ലെന്ന് കേന്ദ്ര പരിസ്ഥിതി വകുപ്പിന് കീഴിലുള്ള വിദഗ്ധ സമിതി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് 2014 ൽ തുറമുഖ നിർമാണത്തിന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അനുമതി നൽകിയത്. ഹരിത ട്രിബ്യൂണൽ രൂപീകരിച്ച രണ്ട് വിദഗ്ധ സമിതികൾ എല്ലാ ആറ് മാസം കൂടുമ്പോഴും ഇക്കാര്യം വിലയിരുത്തി ട്രിബ്യൂണലിന് റിപ്പോർട്ട് നൽകുന്നുണ്ട്.


ALSO READ: Vizhinjam Protest: വിഴിഞ്ഞം സമരം; മത്സ്യത്തൊഴിലാളികൾക്ക് ഫ്ലാറ്റ് നിർമ്മിക്കും; മൃഗസംരക്ഷണ വകുപ്പിന്റെ ഭൂമി ഏറ്റെടുക്കും


2016 ൽ പുലിമുട്ട് ആരംഭിക്കുന്നതിനു മുമ്പുതന്നെ ഇന്ത്യൻ മഹാസമുദ്രത്തിൽ രൂപമെടുത്തതും നമ്മുടെ തീരത്ത് വന്നെത്തിയതുമായ ചുഴലിക്കാറ്റുകൾ, ന്യൂനമർദ്ദം എന്നിവയാണ് തീരശോഷണത്തിന് പ്രധാന കാരണമെന്ന് വ്യക്തമായിട്ടുണ്ട്. നിർമാണം ആരംഭിച്ച ശേഷം പ്രദേശത്തിന്റെ അഞ്ച് കിലോമീറ്റർ ദൂരപരിധിയിൽ യായൊതു തീരശോഷണവും സംഭവിച്ചിട്ടില്ല. വലിയതുറയിലെയും ശംഖുമുഖത്തെയും തീരശോഷണത്തിന് കാരണം തുറമുഖ നിർമാണമാണെന്ന് പറയാൻ കഴിയാത്ത നിലയാണ്.


2021-22 ബജറ്റിൽ അഞ്ച് വർഷംകൊണ്ട് നടപ്പാക്കുന്ന 5,300 കോടി രൂപയുടെ പദ്ധതിയാണ് പ്രഖ്യാപിച്ചത്. ഇതിൽ 1,500 കോടി രൂപയുടെ പദ്ധതികൾ ആദ്യഘട്ടമായി സംസ്ഥാനത്ത് നടപ്പാക്കാൻ തീരുമാനിച്ചു. നമ്മുടെ തീരദേശത്ത് 10 പ്രദേശങ്ങൾ ഹോട്ട്‌സ്‌പോട്ടുകളായി തിരഞ്ഞെടുത്തു. കടലാക്രമണം ഏറ്റവും രൂക്ഷമായ ചെല്ലാനത്ത് കടൽഭിത്തി നിർമ്മാണത്തിന്റെ ആദ്യഘട്ടം പൂർത്തിയായി. വിഴിഞ്ഞത്ത് ഇപ്പോൾ നടക്കുന്ന സമരം ആ പ്രദേശത്തെ മത്സ്യത്തൊഴിലാളികൾ മാത്രം പങ്കെടുക്കുന്ന ഒന്നാണ് എന്ന് പറയാൻ പറ്റില്ല. ചില ഇടങ്ങളിൽ മുൻകൂട്ടി തയ്യാറാക്കിയ രീതിയിലുള്ള സമരമായാണ് ഇതിനെ കാണാൻ കഴിയുക. മത്സ്യത്തൊഴിലാളി മേഖലയിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് സജീവമായ ഇടപെടലാണ് സർക്കാർ നടത്തിയിട്ടുള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.