തിരുവനന്തപുരം: വി.ഡി സതീശൻ നേരിട്ടെത്തിയിട്ടും സുധീരൻ പിടിച്ച പിടി അയഞ്ഞില്ല. രാഷ്ട്രീയ കാര്യ സമിതിയിലെ രാജിക്ക് പിന്നാലെ എ.ഐ.സി.സി അംഗത്വവും വി.എം സുധീരൻ രാജിവെച്ചു. തുടർച്ചയായ രാജി കോൺഗ്രസ്സിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. നേരത്തെ പുകഞ്ഞിരുന്ന അതൃപ്തികൾ തന്നെയാണ് ഇപ്പോഴും സുധീരൻറെ രാജിക്ക് പിന്നിലെന്നാണ് സൂചന.


COMMERCIAL BREAK
SCROLL TO CONTINUE READING

ശാരീരിക അസ്വസ്ഥതകളാണ് രാജിക്ക് കാരണമെന്ന് വ്യക്താമാക്കിയിട്ടും. അതല്ല സംഭവമെന്ന് കോൺഗ്രസ്സിൽ പകൽപോലെ വ്യക്തമാണ്. കോൺഗ്രസ്സ് പുന സംഘടനയുമായി ബന്ധപ്പെട്ട് സുധീരന് നേരത്തെ തന്നെ അതൃപതിയുണ്ടായിരുന്നു. കെ.പി.സി.സിയിൽ നിന്ന് രാജിവെക്കാൻ കാണിച്ച അതേ ആർജവം തന്നെ പാർട്ടിയുടെ എല്ലാ പദവികളിൽ നിന്നും  ഇറങ്ങാനും അദ്ദേഹം കാണിക്കുന്നു.


ALSO READ: VM Sudheeran| വി.എം സുധീരൻ രാജിവെച്ചു, നേതൃത്വത്തിനോട് അതൃപ്തി


മുതിർന്ന നേതാക്കളെ വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോവാനാണ് ഹൈക്കമാൻഡ് കേരളത്തിലെ കോൺഗ്രസ്സ് നേതൃത്വത്തിന് കൊടുത്ത നിർദ്ദേശം. എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവറുമായി മുല്ലപ്പള്ളി രാമചന്ദ്രൻ,രമേശ് ചെന്നിത്തല എന്നിവരുമായി കൂടിക്കാഴ്ച നടത്തും.


ALSO READ: വി.എം സുധീരൻ കോവിഡ് മുക്തനായി: ആരോ​ഗ്യമന്ത്രിക്ക് അഭിനന്ദനങ്ങളുമായി ഫേസ് ബുക്ക് പോസ്റ്റ്


ഏതായാലും സുധീരൻറെ രാജി കോൺഗ്രസ്സിൻറെ പുകച്ചിൽ കൂട്ടിയെന്ന കാര്യത്തിൽ സംശയമില്ല. സംസ്ഥാന നേതൃത്വം വിഷയത്തിൽ എന്ത് നിലപാട് എടുക്കുമെന്നതാണ് ഇനി എല്ലാവരും ശ്രദ്ധിക്കുന്ന കാര്യം.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.