തിരുവനന്തപുരം: മുതിര്‍ന്ന' കോണ്‍ഗ്രസ്‌ നേതാവും കെപിസിസി മുന്‍ അധ്യക്ഷനുമായ വി.എം. സുധീരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. നിരീക്ഷണത്തിനായി തീവ്രപരിചരണ വിഭാഗത്തിലാണ് ഇപ്പോള്‍ അദ്ദേഹം. ആരോഗ്യനില തൃപ്തികരമാണ് ആശുപത്രി അധികൃതര്‍ അറിയിച്ചു.