തിരുവനന്തപുരം: അന്തരിച്ച മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വിലാപയാത്ര കടന്നു പോയ എം .സി. റോഡ് ഉമ്മന്‍ചാണ്ടി റോഡ് എന്ന് പുനര്‍നാമകരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺ​ഗ്രസ് നേതാവ് വി.എം. സുധീരൻ. ഇക്കാര്യം ആവശ്യപ്പെട്ട് വി.എം. സുധീരന്‍ മുഖ്യമന്ത്രിക്ക് കത്ത് നൽകി. സമാനതകളില്ലാത്തതായിരുന്നു ഉമ്മൻചാണ്ടിയുടെ വിലാപയാത്രയെന്നും യഥാര്‍ഥത്തില്‍ എം.സി. റോഡ് ഉമ്മന്‍ചാണ്ടി റോഡായി മാറുന്ന രീതിയിലായിരുന്നു ജനങ്ങളുടെ പ്രതികരണമെന്നും വി.എം. സുധീരന്‍ കത്തില്‍ പറയുന്നു. ഈ പശ്ചാത്തത്തിൽ എം.സി. റോഡ് ഭാവിയില്‍ ഒ.സി. റോഡ് എന്നറിയപ്പെടട്ടെ എന്നും വി.എം. സുധീരന്‍ കൂട്ടിച്ചേര്‍ത്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

ALSO READ: പുതുപ്പള്ളിക്കാരുടെ സ്വന്തം ഉമ്മൻ ചാണ്ടി ഇല്ലാത്ത ആദ്യത്തെ ഞായറാഴ്ച; വിങ്ങലോടെ പുതുപ്പള്ളിക്കാർ


വി.എം സുധീരന്റെ കത്തിന്റെ പൂര്‍ണ രൂപം


പ്രിയപ്പെട്ട മുഖ്യമന്ത്രി,


ജനങ്ങളെ സ്‌നേഹിക്കുകയും ജനങ്ങളാല്‍ സ്‌നേഹിക്കപ്പെടുകയും ചെയ്ത മുന്‍ മുഖ്യമന്ത്രി പ്രിയപ്പെട്ട ഉമ്മന്‍ചാണ്ടിക്ക് കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്ത അന്ത്യാഞ്ജലിയാണ് ജനങ്ങളൊന്നടങ്കം അര്‍പ്പിച്ചത്. തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസ് മുതല്‍ എം.സി. റോഡ് വഴി പുതുപ്പള്ളി വരെ അദ്ദേഹത്തിന്റെ ഭൗതിക ശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര സമാനകളില്ലാത്തതാണ്.


എം.സി റോഡ് യഥാര്‍ഥത്തില്‍ ഉമ്മന്‍ചാണ്ടി റോഡ് ആയി മാറുന്ന രീതിയിലാണ് ആബാലവൃദ്ധം ജനങ്ങളുടെ ഹൃദയത്തില്‍ തട്ടിയുള്ള പ്രതികരണം. എം.സി. റോഡിന് ഉമ്മന്‍ചാണ്ടി റോഡ് എന്ന് പുനര്‍നാമകരണം ചെയ്യുന്നത് ഇത്തരുണത്തില്‍ തികച്ചും ഉചിതമായിരിക്കും. എം.സി. റോഡ് ഭാവിയില്‍ ഒ.സി. റോഡ് എന്നറിയപ്പെടട്ടെ. അതിനാവശ്യമായ നടപടികള്‍ എത്രയും വേഗത്തില്‍ സ്വീകരിക്കണമെന്നാണ് എന്റെ അഭ്യര്‍ഥന.


സ്‌നേഹപൂര്‍വ്വം
വി.എം. സുധീരന്‍



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.