`ഇങ്ങനെയൊക്കെ തള്ളാവോ?`, മുഖ്യമന്ത്രിയോട് വിടി ബൽറാം
വാർത്താ സമ്മേളനങ്ങൾ ഏറിയകൂറും കപട അവകാശവാദങ്ങളും പിആർ എക്സർസൈസുമാണെന്നാണ് ബൽറാം അവകാശപ്പെടുന്നത്.
കൊവിഡ് 19 വൈറസിനെ നേരിടുന്ന കാര്യത്തിലുള്ള സർക്കാർ അവകാശവാദങ്ങളിൽ 10% മാത്രമേ കഴമ്പുള്ളുവെന്നും ബാക്കി 90 ശതമാനവും തള്ള് മാത്രമാണെന്ന് വി ടി ബല്‍റാം എംഎല്‍എ. ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻ്റീൻ അവസാനിപ്പിക്കുന്ന കാര്യം തുറന്ന് സമ്മതിക്കുന്നത് ഇപ്പോഴാണെങ്കിലും കഴിഞ്ഞ ഒരാഴ്ചയിലേറെയായി ഈ സമീപനം തന്നെയാണ് സർക്കാർ തുടർന്നു പോരുന്നതെന്നും വീട്ടിലേക്ക് പോവാൻ ഒരു നിവൃത്തിയുമില്ലാത്തവരെ സർക്കാർ സംരക്ഷിക്കുമെന്ന് പറയപ്പെടുന്നുണ്ടെങ്കിലും ഇക്കാര്യത്തിലും വ്യക്തതയില്ലെന്നും ബൽറാം ആരോപിച്ചു.
തൻ്റെ ഫേസ്ബുക് പോസ്റ്റ് വഴിയാണ് ബൽറാം സർക്കാരിനെതിരെ വിമർശനങ്ങളുന്നയിച്ചിരിക്കുന്നത്. കൃത്യമായ കണക്കുകകളും എംഎല്‍എ പങ്കുവച്ചിട്ടുണ്ട്.
ബാത്ത്റൂം സൗകര്യത്തോടു കൂടിയ രണ്ടര ലക്ഷം ബെഡ്ഡുകളാണ് തിരിച്ചെത്തുന്നവർക്കായി തയ്യാറാക്കുന്നതെന്നാണ് മുൻപ് മുഖ്യമന്ത്രി Pinarayi Vijayan തൻ്റെ പതിവ് ആറ് മണി/ അഞ്ച് മണി വാർത്താ സമ്മേളനങ്ങളിൽ പറഞ്ഞിരുന്നത്. അതിൽ 1,63,000 കിടക്കകൾ തയ്യാറാക്കിക്കഴിഞ്ഞതായും മുഖ്യമന്ത്രി അവകാശപ്പെട്ടിരുന്നു. ആ വാർത്താ സമ്മേളനങ്ങൾ ഏറിയകൂറും കപട അവകാശവാദങ്ങളും പിആർ എക്സർസൈസുമാണെന്നാണ് ബൽറാം അവകാശപ്പെടുന്നത്.
Also Read: കൊറോണക്കാലത്തും രാഷ്ട്രീയം, അമിത് ഷായുടെ വെർച്വൽ റാലിക്കെതിരെ കോൺഗ്രസ്
എന്നാൽ സർക്കാരിനേയോ മുഖ്യമന്ത്രിയേയോ വിമർശിക്കുന്നത് സംസ്ഥാന ദ്രോഹമായിട്ടാണ്, ആസ്ഥാന ബുദ്ധിജീവികളും മലയാള നോവലെഴുത്തുകാരും അക്കാലത്തൊക്കെ വിധിയെഴുതിയിരുന്നതെന്നും. അത്തരം അടിമ ജീവിതങ്ങൾക്കൊഴിച്ച് ബാക്കിയുള്ളവർക്കൊക്കെ ഇപ്പോൾ കാര്യങ്ങൾ ഏതാണ്ട് ബോധ്യമായി വരികയാണെന്നും ബൽറാം കുറിച്ചു.
വിദേശത്തു നിന്ന് തിരിച്ചെത്തുന്ന മലയാളികൾക്ക് ഇനി മുതൽ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻ്റീൻ സൗകര്യം നൽകേണ്ടെന്ന് സർക്കാർ...
Posted by VT Balram on Saturday, June 6, 2020
സാമൂഹ്യ വ്യാപന സാധ്യത വർദ്ധിച്ചു വരുന്ന ഈ ദിവസങ്ങളിൽ സർക്കാർ വക ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻ്റീൻ സൗകര്യങ്ങൾ നിർത്തലാക്കി/ പരിമിതപ്പെടുത്തി എല്ലാവരേയും വീട്ടിലേക്കയക്കുന്നത് വലിയ അപകട ഭീഷണി ഉയർത്തുന്നുണ്ടെന്നും, സർക്കാർ ഇക്കാര്യം ഗൗരവതരമായി പരിഗണിക്കണമെന്നും പറഞ്ഞാണ് ബൽറാം തൻ്റെ ഫേസ്ബുക് കുറിപ്പ് അവസാനിപ്പിച്ചത്.