Kerala Assembly Election 2021: തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറണമെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മയോട് സമരസമിതി
പത്രിക പിൻവലിച്ചില്ലെങ്കിൽ വലിയ വെളിപ്പെടുത്തലുകളുണ്ടായിരിക്കുമെന്നാണ് സമര സമിതിയുടെ മുന്നറിയിപ്പ്
പാലക്കാട്: തിരഞ്ഞെടുപ്പിൽ (Kerala Assembly Election 2021) മത്സരിക്കാനുള്ള തീരുമാനത്തിൽ നിന്നും പിന്മാറണമെന്ന് വാളായാർ പെൺകുട്ടികളുടെ അമ്മയോട് വാളയാർ സമരസമതി. മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധർമ്മടത്താണ് മത്സരിക്കാനുള്ള തീരുമാനം അവർ അറിയിച്ചത്. മത്സരത്തില്‍ നിന്ന് പിന്മാറിയില്ലെങ്കില് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തുമെന്ന് സമര സമിതി ജോയിന്റ് കണ്‍വീനര്‍ ബാലമുരളി പറഞ്ഞു.
യുഡിഎഫ് (UDF) അമ്മയെ വിലക്കെടുത്തെന്നാണ് സമര സമിതി ബാലമുരളി ആരോപിക്കുന്നത്. സമര സമിതിയിലെ ചിലര്‍ക്ക് കോണ്‍ഗ്രസുമായി അവിശുദ്ധ ബന്ധമുണ്ട്. പെണ്‍കുട്ടികളുടെ അമ്മയില്‍ സമ്മര്‍ദ്ദം ചെലുത്തി മത്സരിപ്പിക്കുകയാണ്. പെണ്‍കുട്ടികളുടെ ദുരൂഹ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങള്‍ വെളിപ്പെടുത്തുമെന്നും ബാലമുരളി പറഞ്ഞു.സംഭവത്തിൽ സമരസമിതിയുടെ സമ്മർദ്ദം ഏറിയതോടെ പെൺകുട്ടികളുടെ അമ്മ എന്ത് തീരുമാനമെടുക്കുമെന്നാണ് അറിയേണ്ടത്.
ALSO READ: Kerala Assembly Election 2021: ധർമ്മടത്ത് വോട്ടുണ്ടായിരുന്നെങ്കിൽ വാളയാർ പെൺകുട്ടികളുടെ അമ്മയ്ക്ക് വോട്ട് ചെയ്യുമെന്ന് ജോയ് മാത്യു
വാളയാർ കേസ് (Walayar Case) അട്ടിമറിച്ച് അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ നടപടിയെടുക്കാത്തതിനെതിരെ പെൺക്കുട്ടികളുടെ അമ്മ തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ചിരുന്നു. പെൺക്കുട്ടകൾക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് കുട്ടികളുടെ അമ്മ കാസർകോട് മുതൽ പാറശ്ശാല വരെ യാത്ര നടത്തുകയും ചെയ്തിരുന്നു. കൂടാതെ കേസ് അട്ടമിറിച്ച പൊലീസുകാർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പാലക്കാട് സത്യാഗ്രഹം നടത്തി വരികായാണ് ഇരകളുടെ അമ്മ.
അതേസമയം വാളായാർ പെൺകുട്ടികളുടെ അമ്മക്ക് പിന്തുണ പ്രഖ്യാപിച്ച് നിരവധി പേരാണ് എത്തിയിരുന്നത്. നടൻ ജോയി മാത്യുവും നേരത്തെ പിന്തുണ പ്രഖ്യാപിച്ചിരുന്നു. അതിനിടയിൽ വാളയാർ പെൺകുട്ടികളുടെ അമ്മ പത്രിക സമർപ്പിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...