പാ​ല​ക്കാ​ട്: വാ​ള​യാ​ര്‍ പീ​ഡ​ന​ക്കേ​സി​ലെ രണ്ട് പ്രതികളെ റിമാൻ‍ഡ് ചെയ്തു. പ്ര​തി​ക​ളാ​യ വി. ​മ​ധു, ഷി​ബു എ​ന്നി​വ​രെയാണ് കോ​ട​തി റി​മാ​ന്‍​ഡ് ചെ​യ്തത്. പാ​ല​ക്കാ​ട് പോ​ക്സോ കോ​ട​തി​യാ​ണ് ഇ​രു​വ​രെ​യും റി​മാ​ന്‍​ഡ് ചെ​യ്ത​ത്. മറ്റ് രണ്ട് പ്രതികളായ മ​ധു​വി​ന്‍റെ​യും ഷി​ബു​വി​ന്‍റെ​യും ജാ​മ്യാ​പേ​ക്ഷ കോ​ട​തി ജ​നു​വ​രി 22-ന് ​പ​രി​ഗ​ണി​ക്കും. കേ​സി​ലെ മ​റ്റൊ​രു പ്ര​തി​ എം.​മ​ധു ജാ​മ്യ​ത്തി​ല്‍ ത​ന്നെ തു​ട​രുകയാണ്. ഹൈ​ക്കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് മ​ധു ജാ​മ്യ​ത്തി​ല്‍ ത​ന്നെ തു​ട​രു​ന്ന​ത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ALSO READ: ‌രക്ത സാക്ഷിദിനത്തിൽ രാജ്യം രണ്ട് മിനിട്ട് മൗനം ആചരിക്കും


കേ​സി​ല്‍ തു​ട​ര​ന്വേ​ഷ​ണം ആ​വ​ശ്യ​പെ​ട്ട് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം Palakkad പോ​ക്സോ കോ​ട​തി​ല്‍ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ച്ചി​രു​ന്നു. ആർ.നിശാന്തിനി ഐ.പി.എസിനാണ് അന്വേഷണത്തിന്റെ  മേൽനോട്ടം. പാലക്കാട് ക്രൈംബ്രാഞ്ച് എസ്‍പി എ.എസ് രാജു, കോഴിക്കോട് ഡിസിപി ഹേമലത എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ട്. കേസില്‍ തുടരന്വേഷണത്തിന് അനുമതി തേടി നാളെ സംഘം പാലക്കാട് പോക്സോ കോടതിയില്‍ അപേക്ഷ നല്‍കും. ഹൈക്കോടതി വിധി വന്നതിന്‍റെ പിറ്റേ ദിവസമാണ് മുഖ്യമന്ത്രി പ്രത്യേക അന്വേഷണസംഘത്തെ നിയമിച്ചത്.


ALSO READAjith Doval: ഇന്ത്യൻ ജെയിംസ് ബോണ്ടിന് ഇന്ന് പിറന്നാൾ‌


 ഹൈ​ക്കോ‌ട​തി(High Court) ഉ​ത്ത​ര​വി​നെ തു​ട​ര്‍​ന്നാ​ണ് കോ​ട​തി​യി​ല്‍ പു​ന​ര്‍​വി​ചാ​ര​ണ ആ​രം​ഭി​ക്കു​ന്ന​ത്.തെ​ളി​വു​ക​ളു​ടെ അ​ഭാ​വ​ത്തി​ലാ​ണ് പാ​ല​ക്കാ​ട് പോ​ക്സോ കോ​ട​തി പ്ര​തി​ക​ളെ വെ​റു​തെ വി​ട്ട​ത്. എ​ന്നാ​ല്‍ ഈ ​വി​ധി റ​ദ്ദാ​ക്കി​യ ഹൈ​ക്കോ​ട​തി കേ​സ് പു​ന​ര്‍​വി​ചാ​ര​ണ ന​ട​ത്താ​ന്‍ വി​ചാ​ര​ണ കോ​ട​തി​ക്ക് ഉ​ത്ത​ര​വ് ന​ല്‍​കു​ക​യാ​യി​രു​ന്നു. കേ​സി​ലെ മൂ​ന്നാം പ്ര​തി പ്ര​ദീ​പ് കു​മാ​ര്‍ ആ​ത്മ​ഹ​ത്യ ചെ​യ്തി​രു​ന്നു.


വാളയാറില്‍(walayar) പതിമൂന്നും ഒന്‍പതും വയസുള്ള സഹോദരിമാരായ പെണ്‍കുട്ടികളാണ്  പീഢനത്തിനിരയായി മരിച്ചത്. ഇരുവരെയും പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയെന്നാണ് കേസ്. 2017 ജനുവരിയിലും മാര്‍ച്ചിലുമായാണ് തൂങ്ങി മരിച്ച നിലയില്‍ പെണ്‍കുട്ടികളെ കണ്ടെത്തിയത്. പ്രായപൂര്‍ത്തിയാവാത്ത ഒരു പ്രതിയടക്കം അഞ്ചുപേരായിരുന്നു കേസിലെ പ്രതികള്‍


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.