ന്യൂഡല്‍ഹി: രക്തസാക്ഷിദിനത്തിൽ രാജ്യം രണ്ട് മിനിട്ട് മൗനം ആചരിക്കണമെന്ന് കേന്ദ്ര സർക്കാർ.ജനുവരി 30-ന് രാവിലെ 11മുതല്‍ രണ്ടു മിനിറ്റ് നേരം മൗനം ആചരിക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സര്‍ക്കാരുകള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും കത്തയച്ചു. ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ജീവത്യാഗം ചെയ്ത രക്തസാക്ഷികളെ സ്മരിക്കുന്നതിന്റെ ഭാഗമായാണ് ചടങ്ങ്.
ALSO READ: Farmers Protest: പത്താം വട്ട ചർച്ച് ഇന്ന്; നിയമങ്ങൾ പിൻവലിക്കാതെ പിന്നോട്ടില്ലെന്ന് സംഘടനകൾ
മൗനാചരണത്തിന്റെ ഭാഗമായി രണ്ടു മിനിറ്റ് നേരം ജോലികള്‍ നിര്‍ത്തിവെയ്ക്കണം. ചലിക്കാതെ രണ്ടുമിനിറ്റ് നേരം മൗനം ആചരിക്കണമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ(Central Government) നിര്‍ദേശത്തില്‍ പറയുന്നത്. ഇത് എല്ലാ വര്‍ഷവും ആചരിക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം.സാധ്യമായ എല്ലായിടത്തും ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിന്റെ ഭാഗമായി സൈറണ്‍ മുഴക്കണം. സൈറണ്‍ കേള്‍ക്കുന്ന സമയത്ത് തന്നെ ജനം എഴുന്നേറ്റ് നിന്ന് മൗനം ആചരിക്കണമെന്നാണ് നിര്‍ദേശത്തില്‍ പറയുന്നത്. നിലവില്‍ ചില ഓഫീസുകളില്‍ മൗനാചരണം നടത്തിവരുന്നുണ്ട്.
ALSO READ: Covid Vaccine: കേരളത്തിലേക്കുള്ള രണ്ടാംഘട്ട വാക്സിൻ ഇന്നെത്തും
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.