കോട്ടയം: യൂറോപ്പിലും ഓസ്ട്രേലിയയിലും വളരുന്ന പറുദീസയിലെ കനിയെന്ന് അറിയപ്പെടുന്ന ഗാഗ് ഫ്രൂട്ട് കോട്ടയം വൈക്കം കായലോരത്തെ മണ്ണിലും വിളയുമെന്ന് തെളിയിച്ചിരിക്കുകയാണ് 25കാരനായ വർക്ക് ഷോപ്പ് തൊഴിലാളി. വൈക്കം ചേരകുളങ്ങരയിലെ  കൃഷ്ണ എഞ്ചിനിയറിംഗ് ആന്‍റ് മെറ്റൽ വർക്സിലെ ജീവനക്കാരൻ വിഷ്ണുവാണ് ജോലി ചെയ്യുന്ന  വർക്ക്ഷോപ്പ് പരിസരത്ത് ഈ അപൂർവ ഫലസസ്യത്തെ നട്ടു വളർത്തി വിജയഗാഥ രചിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

വർക്ക് ഷോപ്പിന് പിന്നിലെ സ്ഥലത്ത് വാഴയും ചോളവും കപ്പയും കൃഷി ചെയ്ത് മികച്ച വിളവ് നേടിയ വിഷ്ണുവിന് അവിടെ ഡ്രാഗൺ ഫ്രൂട്ട് കൃഷി ചെയ്യണമെന്ന ആഗ്രഹമുണ്ടായിരുന്നു. വർക്ക് ഷോപ്പിലെ പണിയുടെ ഇടവേളയിൽ സ്മാർട്ട് ഫോണിൽ ഡ്രാഗൺ ഫ്രൂട്ടിനെക്കുറിച്ചറിയാൻ വിഷ്ണു ഗൂഗിളിൽ തിരഞ്ഞപ്പോഴുണ്ടായ പിശകിൽ ഡ്രാഗൺ ഫ്രൂട്ടിന് പകരം ഗാഗ് ഫ്രൂട്ടിന്റ വിവരങ്ങളാണ് ലഭിച്ചത്. 

Read Also: Vimala Menon passed away: പ്രശസ്ത ബാലസാഹിത്യകാരി വിമല മേനോൻ അന്തരിച്ചു


പഴത്തിന്‍റെ മനോഹാരിതയിൽ ആകൃഷ്ടനായ വിഷ്ണു അങ്കമാലിയിൽ ഗാഗ് ഫ്രൂട്ട് വളർത്തി വിത്തും തൈയും വിൽക്കുന്ന ജോജോ എന്നയാളെ തേടിപ്പിടിച്ച് 300 രൂപയ്ക്ക് ആറ് വിത്ത് വാങ്ങി. ശേഷം ഇത് വർക്ക് ഷോപ്പിനു പിറകിൽ കുഴിച്ചിട്ട് വളർത്തി. 


എന്നാൽ തുടക്കത്തിൽ ചെടിനിറയെ പൂത്തിട്ടും ഒരു കായ് മാത്രമുണ്ടായത് വിഷ്ണുവിനെ നിരാശനാക്കി. വിത്ത് നൽകിയ ജോജോയെ സമീപിച്ചപ്പോൾ ചെടികളിൽ അഞ്ചെണ്ണത്തിൽ പെൺപൂവാണുള്ളതെന്നും ആൺ ചെടിയുടെ പൂക്കൾ കൊണ്ട് പരാഗണം നടത്തിയാൽ മാത്രമേ കൂടുതൽ കായ്കൾ ഉണ്ടാകുകയുള്ളുവെന്നും അറിഞ്ഞു. 

Read Also: Kerala Rain: മത്സ്യബന്ധനത്തിന് വിലക്കില്ല, സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത, യെല്ലോ അലർട്ട് ഏഴ് ജില്ലകളിൽ


തുടർന്ന് ജോജോയുടെ ഗാഗ് ഫ്രൂട്ട് തോട്ടത്തിൽ നിന്ന് ആൺ പൂക്കൾ ശേഖരിച്ച് പരാഗണം നടത്തിയതോടെ കൂടുതൽ കായ്കളുണ്ടായി. പിന്നീട് ആൺ ചെടി പെൺചെടിയുമായി ചേർത്ത് ഗ്രാഫ്റ്റ് ചെയ്ത് വിഷ്ണു നടത്തിയ പരീക്ഷണം വിജയിച്ചതോടെ കൃഷിയിടത്തിൽ ഗാഗ് ഫ്രൂട്ടുകൾ നിറഞ്ഞു. വിദേശ വിപണിയിൽ ഏറെ പ്രിയമുള്ള ഗാഗ് ഫ്രൂട്ട് ഉൽപന്നങ്ങൾക്ക് മുന്തിയ വിലയാണുള്ളത്. 


നേരിയ കയ്പ്പുള്ള ഈ പഴമുപയോഗിച്ച് മരുന്ന്, സൗന്ദര്യ വസ്തുക്കൾ, എണ്ണ തുടങ്ങിയവ ഉൽപാദിപ്പിക്കുന്നുണ്ട്.  ചാണകം, വാഴപോള, പിണ്ടി തുടങ്ങിയവ നുറുക്കിയത്, കരിയില തുടങ്ങിയവയാണ് വളമായി ഉപയോഗിക്കുന്നത്. വേമ്പനാട് കായലോരത്ത് വിളഞ്ഞ് പാകമായി അഴകുപരത്തുന്ന ഗാഗ് ഫ്രൂട്ടുകളെക്കുറിച്ച് കേട്ടറിഞ്ഞ്  നാടിന്റ നാനാ ഭാഗത്തു നിന്നുമായി നിരവധി പേരാണ് ചേരകുളങ്ങരയിൽ എത്തുന്നത്. 

 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.