Vimala Menon passed away: പ്രശസ്ത ബാലസാഹിത്യകാരി വിമല മേനോൻ അന്തരിച്ചു

വിമല മേനോൻ മറ്റ് നിരവധി പുരസ്കാരങ്ങളും അം​ഗീകാരങ്ങളും നേടിയിട്ടുണ്ട്. ജവഹർ ബാലഭവന്റെയും ഭിന്നശേഷി കുട്ടികൾക്കായുള്ള വെങ്ങാനൂർ ബഡ്‌സ് സ്പെഷ്യൽ സ്കൂളിന്റെയും പ്രിൻസിപ്പലായി പ്രവർത്തിച്ചിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Jun 12, 2022, 06:54 AM IST
  • 1945 ല്‍ എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂരില്‍ ഭാനുമതിയമ്മയുടെയും രാഘവപ്പണിക്കരുടെയും മകളായി ജനനം.
  • ആലുവ യൂണിയന്‍ ക്രിസ്ത്യന്‍ കോളേജ്, തൃശൂര്‍ വിലമാ കോളേജ് എന്നിവിടങ്ങളില്‍ നിന്ന് പഠനം പൂർത്തിയാക്കി.
  • സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദം നേടിയിട്ടുണ്ട്.
  • കേരള സ്‌റ്റേറ്റ് ജവഹര്‍ ബാലഭവന്റെ പ്രിന്‍സിപ്പാള്‍ സ്ഥാനത്ത് നിന്നാണ് വിരമിച്ചത്.
Vimala Menon passed away: പ്രശസ്ത ബാലസാഹിത്യകാരി വിമല മേനോൻ അന്തരിച്ചു

തിരുവനന്തപുരം: ബാലസാഹിത്യകാരി വിമല മേനോൻ അന്തരിച്ചു. 76 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്തരിച്ചത്. കേരള സംസ്ഥാന ബാലസാഹിത്യ പുരസ്‌കാരം നേടിയിട്ടുണ്ട്. 1990ൽ ‘ഒരാഴ്ച’ എന്ന കൃതിക്ക് സംസ്ഥാന ബാലസാഹിത്യ പുരസ്കാരം ലഭിച്ചു.

വിമല മേനോൻ മറ്റ് നിരവധി പുരസ്കാരങ്ങളും അം​ഗീകാരങ്ങളും നേടിയിട്ടുണ്ട്. ജവഹർ ബാലഭവന്റെയും ഭിന്നശേഷി കുട്ടികൾക്കായുള്ള വെങ്ങാനൂർ ബഡ്‌സ് സ്പെഷ്യൽ സ്കൂളിന്റെയും പ്രിൻസിപ്പലായി പ്രവർത്തിച്ചിരുന്നു. തിരുവനന്തപുരം ചെഷയർ ഹോംസ് ഇന്ത്യ തിരുവനന്തപുരം ചാപ്റ്റർ സെക്രട്ടറിയുമായിരുന്നു. 21 വർഷമാണ് വിമല മേനോൻ ഈ സ്ഥാനത്ത് തുടർന്നത്. 

Also Read: ബാലവേലയെ കുറിച്ച് വിവരം നല്‍കുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് വനിതാ ശിശുവികസന വകുപ്പ്

1945 ല്‍ എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂരില്‍ ഭാനുമതിയമ്മയുടെയും രാഘവപ്പണിക്കരുടെയും മകളായി ജനനം. ആലുവ യൂണിയന്‍ ക്രിസ്ത്യന്‍ കോളേജ്, തൃശൂര്‍ വിലമാ കോളേജ് എന്നിവിടങ്ങളില്‍ നിന്ന് പഠനം പൂർത്തിയാക്കി. സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദം നേടിയിട്ടുണ്ട്. കേരള സ്‌റ്റേറ്റ് ജവഹര്‍ ബാലഭവന്റെ പ്രിന്‍സിപ്പാള്‍ സ്ഥാനത്ത് നിന്നാണ് വിരമിച്ചത്.

നായാട്ട്, ഒളിച്ചോട്ടം, സ്നേഹത്തിന്റെ മണം, മന്ദാകിനി, അമ്മുകേട്ട ആനക്കഥകൾ, പിറന്നാൾ സമ്മാനം, അമ്മപ്പശുവിന്റെ ഊഞ്ഞാലാട്ടം, ഗോലികളിക്കാന്‍ പഠിച്ച രാജാവ്, പഞ്ചതന്ത്രം കഥകൾ എന്നിവയാണ് വിവർത്തന കൃതികൾ. ‘ശ്യാമദേവൻ’ എന്ന കവിതാ സമാഹാരവും എഴുതിയിട്ടുണ്ട്.

ശ്യാം ജി.മേനോൻ (ഫ്രീലാൻസ് ജേണലിസ്റ്റ്, മുംബൈ), യമുനാ മേനോൻ(ചെന്നൈ) എന്നിവരാണ് മക്കൾ. മൃതദേഹം ഞായറാഴ്ച കവടിയാർ ചെഷയർ ഹോമിലും പിന്നീട് ഉച്ചയ്ക്ക് രണ്ട് മണിവരെ വസതിയിലും പൊതുദർശനത്തിന് വയ്ക്കും. തൈക്കാട് ശാന്തികവാടത്തിൽ ഞായറാഴ്ച 3.15ഓടെ സംസ്കാര ചടഹ്ങുകൽ നടത്തും.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News