തിരുവനന്തപുരം : ട്രാഫിക് ബ്ലോക്കിൽ കുടുങ്ങിയ ആംബുലൻസിന് വഴിയൊരുക്കി രാജ്യസഭ എംപി എഎ റഹീം. ഇന്ന് 12 മണിക്ക് ശേഷം തിരുവനന്തപുരം ഈഞ്ചക്കല്ലിൽ ഉണ്ടായ ട്രാഫിക് ബ്ലോക്കിൽ അകപ്പെട്ട ആംബുലൻസിനെയാണ് എഎ റഹീം ഗതാഗത നിയന്ത്രണമേറ്റെടുത്ത് കടത്തിവിട്ടത്. ബ്ലോക്കിൽ കുരുങ്ങിയ ആംബുലൻസിന് ഏറെ നേരമായി സൈറൺ മുഴക്കിട്ടും മുന്നോട്ട് പോകാനായില്ല. 


COMMERCIAL BREAK
SCROLL TO CONTINUE READING

തുടർന്ന് എംപി തന്റെ ഔദ്യോഗിക വാഹനത്തിൽ നിന്നും പുറത്തിറങ്ങിയാണ് ട്രാഫിക് നിയന്ത്രിച്ച് ആംബുലൻസിനെ കടത്തി വിട്ടത്. ചുട്ടുപൊള്ളുന്ന വെയിലിൽ ഏകദേശം 15 മിനിറ്റിൽ അധികം നേരം എംപി അവിടെ നിന്നും റോഡിലെ ട്രാഫിക് നിയന്ത്രിക്കുകയായിരുന്നു.



ALSO READ : പാഴ്സൽ വാങ്ങിയ ബീഫ് റോസ്റ്റിൽ ചത്ത പഴുതാര; തൃശൂരിൽ ആരോഗ്യ വകുപ്പ് കട പൂട്ടിച്ചു



കേരളത്തിൽ നിന്നുമുള്ള രാജ്യസഭ എംപിയാണ് എഎ റഹീം. തിരുവനന്തപുരം സ്വദേശിയായ റഹീം നിലവിൽ സിപിഎമ്മിന്റെ യുവജന സംഘടനയായ ഡിവൈഎഫ്ഐയുടെ അഖിലേന്ത്യ പ്രസിഡന്റും കൂടിയാണ്. കൂടാതെ സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമാണ്.




 

 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.