THiruvananthapuram : ശമ്പളപരിഷ്കരണം ആവശ്യപ്പെട്ട് വാട്ടർ അതോറിറ്റിയിലെ ജീവനക്കാരും പ്രത്യക്ഷ സമരത്തിലേക്ക്. സെക്രട്ടറിയേറ്റിന് മുന്നിൽ നാളെ മുതൽ സിഐടിയു സമരം ആരംഭിക്കും. കെഎസ്ആർടിസിക്കും കെഎസ്ഇബിക്കും പിന്നാലെ വാട്ടർ അതോറിറ്റി ജീവനക്കാരും സമരത്തിലേക്ക് നീങ്ങുന്നത് സർക്കാരിനെ പ്രതിരോധത്തിലാക്കുമെന്നുറപ്പ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ജലവിഭവ വകുപ്പിൻ്റെ നിയന്ത്രണത്തിലുള്ള വാട്ടർ അതോറിറ്റിയിൽ ശമ്പളപരിഷ്ക്കരണം ആവശ്യപ്പെട്ടാണ് സിഐടിയു സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ശമ്പളകമ്മീഷൻ റിപ്പോർട്ട് സർക്കാരിന് നൽകി ഒരു വർഷം പിന്നിടുമ്പോഴും പരിഷ്കരണം പ്രഖ്യാപിച്ചിട്ടില്ലെന്നതാണ് തൊഴിലാളി യൂണിയൻ സംഘടനകളെ ചൊടിപ്പിച്ചിരിക്കുന്നത്. കൂടുതൽ, മേഖലാ ഓഫീസുകൾ തുടങ്ങാനുള്ള സർക്കാരിൻ്റെ തീരുമാനത്തിനെതിരെയും കടുത്ത എതിർപ്പുയർന്നു കഴിഞ്ഞിട്ടുണ്ട്. മാത്രമല്ല, ഓഫീസുകളുടെേ പുനസംഘടനക്കെതിരെയും സിഐടിയു രംഗത്തെത്തിയിട്ടുണ്ട്.


പുനസംഘടനയെക്കുറിച്ചുള്ള ചർച്ചകൾ നടക്കുന്നതേയുള്ളുവെന്നാണ് വാട്ടർ അതോറിറ്റിയുടെ നിലപാട്. ശമ്പളപരിഷ്ക്കരണം പ്രഖ്യാപിക്കേണ്ടത് സർക്കാരാണെന്നും വാട്ടർ അതോറിറ്റി വിശദീകരിക്കുന്നു. ഇക്കാര്യം, സർക്കാർ പരിഗണിക്കുകയുമാണ്. ഏതായാലും, ഘടകകക്ഷി മന്ത്രിമാർക്ക് കീഴിലെ സ്ഥാപനങ്ങളിലാണ് സിഐടിയു പ്രത്യക്ഷമായി രംഗത്തെത്തിയിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം. 


ALSO READ: കെ.എസ്.ആർ.ടി.സി ശമ്പള പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരം മുടങ്ങിയ ശമ്പളം നാളെ നൽകുമെന്ന് മാനേജ്മെന്റ്


രണ്ടാം പിണറായി സർക്കാർ ഒരു വർഷം പിന്നിടുന്ന ഘട്ടത്തിൽ മൂന്നാമത്തെ പൊതുമേഖല സ്ഥാപത്തിൽ കൂടി സിഐടിയുവിന്റെ നേതൃത്വത്തിൽ സമരം ആരംഭിക്കുന്നത് സർക്കാരിൻ്റെ പ്രതിഛായക്ക് കൂടി മങ്ങലേൽപ്പിക്കുകയാണ്. ഉന്നതഉദ്യോഗസ്ഥരുടെ എണ്ണം ഇരട്ടിയിലേറെയാക്കുന്നത് വഴി അതോറിറ്റിക്ക് ബാധ്യതയുണ്ടാക്കാനാണ് നീക്കമെന്ന ആക്ഷേപവും ഒരു വിഭാഗം ഉയർത്തിക്കഴിഞ്ഞു.


ശമ്പള പ്രതിസന്ധിയെ തുടർന്ന്  കെ.എസ്.ആർ.ടി.സി തൊഴിലാളി യൂണിയനുകൾ സമരം ശക്തമാക്കിയിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് മാർച്ച് മാസത്തെ ശമ്പളം ഇതുവരെ വിതരണം ചെയ്യാൻ കെ.എസ്.ആർ.ടി.സി മാനേജ്മെന്റിന് കഴിഞ്ഞിരുന്നില്ല. വിഷയത്തിൽ താത്ക്കാലിക പരിഹാരമായി 50 കോടി രൂപ ബാങ്കിൽ നിന്ന് ഓവർ ഡ്രാഫ്റ്റ് എടുക്കാൻ തീരുമാനിച്ചിട്ടുണ്ട്. നാളെ ഉച്ചയോടെ ശമ്പള വിതരണം ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. 


വിഷയത്തിൽ ഈ മാസം 28 ന് ഭരണാനുകൂല സംഘടനയായ സിഐടിയുവും മെയ് ആറിന് പ്രതിപക്ഷ സംഘടനയായ ടിഡിഎഫ് പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. ചീഫ് ഓഫീസിന് മുന്നിലും യൂണിറ്റ് ഓഫീസുകളിലും ഇടത് സംഘടനകളുടെ നേതൃത്വത്തിൽ ഇപ്പോഴും പ്രതിഷേധസമരം തുടരുകയാണ്. ശമ്പളം നൽകുന്നത് നീണ്ടുപോയാൽ ഡ്യൂട്ടി ബഹിഷ്കരണമടക്കമുള്ള പ്രതിഷേധ പരിപാടികൾ സിപിഐ അനുകൂല സംഘടനയായ എഐറ്റിയുസിയും പ്രഖ്യാപിച്ചിട്ടുണ്ട്.ശമ്പളം ലഭിക്കുന്ന സാഹചര്യത്തിൽ ഇടത് സംഘടനകൾ സമരത്തിൽ നിന്ന് പിൻമാറാനാണ് സാധ്യത.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.