തിരുവനന്തപുരം : കേരളം ഇനിയും വില വർധനയിൽ പൊറുതിമുട്ടും. കഴിഞ്ഞ ദിവസം സംസ്ഥാനത്തെ വൈദ്യുതി നിരക്ക് വർധിപ്പിച്ചതിന് പിന്നാലെ വെള്ളംക്കരവും ഉയർത്തും. 2024 ഏപ്രിൽ ഒന്ന് മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അഞ്ച് ശതമാനം നിരക്ക് സംസ്ഥാന ജല അതോറിറ്റി ഉയർത്തും. ഇതിനായി ജല അതോറിറ്റി അടുത്ത വർഷം ഫെബ്രുവരിയിൽ സംസ്ഥാന സർക്കാരിന് ശുപാർശ നൽകും.


COMMERCIAL BREAK
SCROLL TO CONTINUE READING

നിരക്ക് വർധനവുണ്ടായാൽ പ്രതിമാസത്തെ ബില്ലിൽ മൂന്നര മുതൽ 60 രൂപ വരെ വില കൂടും. കടമെടുപ്പു പരിധി ഉയർത്തുന്നതിനായി കേന്ദ്ര സർക്കാർ മുന്നോട്ടു വച്ച വ്യവസ്ഥ പ്രകാരം 2021 ഏപ്രിൽ മുതൽ അടിസ്ഥാന താരിഫിൽ 5 % വർധന സംസ്ഥാനത്ത് നടപ്പാക്കിയിരുന്നു. അടുത്ത വർഷവും ഇതു തുടരണമെന്നാണ് കേന്ദ്ര നിർദേശം. ഈ വർഷം ഫെബ്രുവരി 3 മുതൽ ലീറ്ററിന് ഒരു പൈസ വർധന പ്രാബല്യത്തിലായിരുന്നു.


ALSO READ : Electricity Price Hike : സംസ്ഥാനത്തെ വൈദ്യുതി നിരക്ക് കൂട്ടി; പുതിയ നിരക്ക് ഇന്നലെ മുതൽ പ്രാബല്യത്തിൽ


ഇന്നലെ നവംബർ രണ്ടിനാണ് സംസ്ഥാനത്തെ വൈദ്യുതി നിരക്ക് വർധിപ്പിച്ചുകൊണ്ടുള്ള റെഗുലേറ്ററി കമ്മീഷന്റെ ഉത്തരവ് പുറത്ത് ഇറങ്ങിയത്. യൂണിറ്റിന് ശരാശരി 20 പൈസയാണ് കൂട്ടിയത്. അതേസമയം 40 യൂണിറ്റ് വരെ പ്രതിമാസം ഉപയോഗിക്കുന്നവർക്ക് വില വർധനവുണ്ടാകില്ല. എന്നാൽ പ്രതിമാസം 100 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് 20 രൂപയാണ് ഇനി അധികം നൽകേണ്ടത്. പുതിയ നിരക്ക് ഇന്നലെ നവംബർ ഒന്ന് മുതൽ പ്രബല്യത്തിൽ വന്നു. ഐടി അനുബന്ധ വ്യവസായങ്ങൾക്ക് വില വർധന ബാധകമല്ല.



 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.