Accident : വയനാട് കെഎസ്ആർടിസി ബസും ഓട്ടോയും കൂട്ടിയിടിച്ച് അപകടം; രണ്ടു പേർ മരിച്ചു
അപകടത്തിൽ മരിച്ച രണ്ട് പേരും അപകടത്തിൽപ്പെട്ട ഓട്ടോയിലെ യാത്രക്കാരാണ്. കെഎസ്ആർടിസി ബസും ഓട്ടോയും കൂട്ടിയിടിച്ചതിന് ഒപ്പം കാറും സ്കൂട്ടിയും കൂടി കൂട്ടിയിടിക്കുകയായിരുന്നു.
വയനാട് കെഎസ്ആർടിസി ബസും ഓട്ടോയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തെ തുടർന്ന് രണ്ടു പേർ മരിച്ചു. വയനാട് മുട്ടിൽ വാര്യാട് ദേശീയപാതയിലാണ് അപകടം നടന്നത്. കെഎസ്ആർടിസി ബസും ഓട്ടോയും കൂട്ടിയിടിച്ചതിന് ഒപ്പം കാറും സ്കൂട്ടിയും കൂടി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ മരിച്ച രണ്ട് പേരും അപകടത്തിൽപ്പെട്ട ഓട്ടോയിലെ യാത്രക്കാരാണ്. ഓട്ടോ ഡ്രൈവർ എടപ്പെട്ടി വാക്കൽ വളപ്പിൽ ഷെരീഫ് ആണ് മരിച്ചവരിൽ ഒരാൾ. 50 വയസായിരുന്നു. അപകടത്തെ തുടർന്ന് ഒരു സ്ത്രീ കൂടി മരണപ്പെട്ടു. എടപ്പെട്ടി കോളനിയിൽ താമസിക്കുന്ന സ്ത്രീയാണ് മരണപ്പെട്ടത്.
കെഎസ്ആർടിസി ബസും ഓട്ടോയും കാറും സ്കൂട്ടിയും കൂട്ടിയിടിച്ചതിനെ തുടർന്ന് മരണപ്പെട്ടവർക്ക് രണ്ട് പേർക്കും അതീവ ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. ഇരുവരെയും ഉടൻ തന്നെ കൈനാട്ടി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ഓട്ടോയിൽ ഉണ്ടായിരുന്നു മറ്റൊരു യാത്രക്കാരൻ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുകയാണ്. അപകടന്നിൽ പരിക്കേറ്റ ബൈക്ക് യാത്രികനും ചികിത്സയിലാണ്.
ALSO READ: തൃശൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാര്‍ രക്ഷപ്പെട്ടു
അതേസമയം ചാവക്കാട് ഒരുമനയൂര്‍ കരുവാരക്കുണ്ടില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം ഉണ്ടായി. കാറിലെ യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. കാറിന്റെ മുന്‍വശം കത്തിയമര്‍ന്നു. സംഭവത്തെ തുടർന്ന് യാത്രക്കാര്‍ ഇറങ്ങി ഓടിയതിനാല്‍ വലിയ അപകടം ഒഴിവായി. സംഭവം നടന്നത് ഇന്നലെ രാത്രി 10 മണിക്കായിരുന്നു. തൃശൂര്‍ മാപ്രാണം സ്വദേശികള്‍ സഞ്ചരിച്ച കാറാനായിരുന്നു തീപിടുത്തമുണ്ടായത്.
കാറിൽ സ്ത്രീകള്‍ ഉള്‍പ്പടെ അഞ്ച് പേരായിരുന്നു ഉണ്ടായിരുന്നത്. നാട്ടുകാര്‍ വെള്ളമൊഴിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. മാറ്റ് തകരാറുകളൊന്നും കാറിന് ണ്ടായിരുന്നില്ല. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. ഫയര്‍ ഫോഴ്‌സും പോലീസും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...