വയനാടിന്റെ നിയുക്ത എംപി പ്രിയങ്ക ​ഗാന്ധിയുടെ സത്യപ്രതിജ്ഞ നാളെ നടക്കും. വയനാട് ദുരന്തമായിരിക്കും പ്രിയങ്ക പാർലമെന്റിൽ ആദ്യം ഉന്നയിക്കുന്ന വിഷയമെന്ന് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി വേണു​ഗോപാൽ പറഞ്ഞു. 


COMMERCIAL BREAK
SCROLL TO CONTINUE READING

പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന് നാളെ തുടക്കമാകും. ഡിസംബർ 20 വരെയാണ് സമ്മേളനം. വഖഫ് നിയമ ഭേദ​ഗതി, ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ലുകൾ ഈ കാലയളവിൽ അവതരിപ്പിക്കാനാണ് സർക്കാരിന്റെ നീക്കം. വഖഫ് നിയമ ഭേ​‌ദ​ഗതിയിൽ സംയുക്ത പാർലമെന്ററി സമിതി റിപ്പോർട്ടും തയ്യാറാക്കിയിട്ടുണ്ട്. പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഇന്ന് സർവകക്ഷി യോ​ഗം ചേരും.


Read Also: കോഴിക്കോട് പിക്കപ്പ് വാൻ താഴ്ചയിലേക്ക് മറിഞ്ഞ് ഒരു മരണം; 16 പേര്‍ക്ക് പരിക്ക്


410931 വോട്ടുകളുടെ റെക്കോർഡ് ഭൂരിപക്ഷത്തിലാണ് പ്രിയങ്ക ​ഗാന്ധി വയനാട് നേടിയത്.  2024ലെ രാഹുൽ ​ഗാന്ധിയുടെ ഭൂരിപക്ഷം മറിക്കടന്നാണ് പ്രിയങ്ക ​ഗാന്ധിയുടെ കന്നിയങ്കത്തിലെ വിജയം. 


വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലായി വരുന്ന ഏഴ് നിയമസഭ മണ്ഡലങ്ങളിൽ നിന്ന് 622338 വോട്ടുകളാണ് പ്രിയങ്ക നേടിയത്. എൽഡിഎഫിന്റെ സത്യൻ മോകേരി 211407 വോട്ടുകളും ബിജെപി സ്ഥാനാർത്ഥി നവ്യ ഹരിദാസ് 109939 വോട്ടുകളുമാണ് നേടിയത്.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.