Wayanad By Election 2024: മൂന്നാംഘട്ട പ്രചരണത്തിന് പ്രിയങ്ക ഇന്ന് വയനാട്ടിൽ; കൊട്ടിക്കലാശത്തിന് രാഹുൽ ഗാന്ധിയുമെത്തും
പ്രിയങ്കാ ഗാന്ധിയുടെ മൂന്നാംഘട്ട പ്രചരണം ഇന്ന് തുടങ്ങുകയാണ്. നാളെ തിരുനെല്ലി സന്ദർശിക്കും.
വയനാട്: സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. മൂന്നാംഘട്ട പ്രചാരണത്തിന് വയനാട് യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി ഇന്ന് എത്തും. കൊട്ടിക്കലാശത്തിന് പ്രിയങ്കക്കൊപ്പം ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയും ജില്ലയിലെത്തുന്നുണ്ട്. തിങ്കളാഴ്ച രാവിലെ 10ന് സുൽത്താൻ ബത്തേരിയിലാണ് ഇരുവരും നയിക്കുന്ന റോഡ് ഷോ നടക്കുക. ഉച്ചക്ക് ശേഷം മൂന്ന് മണിക്ക് തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഓഫിസ് പരിസരത്ത് നിന്നും ബസ്റ്റാൻഡിലേക്ക് ഇരുവരും റോഡ് ഷോ നടത്തും. രാജീവ് ഗാന്ധിയുടെ ചിതാഭസ്മം ഒഴുക്കിയ തിരുനെല്ലിയിലെ സന്ദർശനത്തോടെയാകും പ്രിയങ്കയുടെ കൊട്ടിക്കലാശ പ്രചാരണം തുടങ്ങുക.
അതേസമയം, പ്രിയങ്കാ ഗാന്ധിയുടെ മൂന്നാംഘട്ട പ്രചരണത്തിന് ഇന്ന് ജില്ലയിൽ തുടക്കമാവും. മൂന്ന് നിയോജകമണ്ഡലങ്ങളിലും പ്രിയങ്ക പ്രചരണം നടത്തും. ഉച്ചയ്ക്ക് 12.20ന് മാനന്തവാടി നിയോജക മണ്ഡലത്തിലെ എടവക, 12.50ന് തരുവണ, 1.30ന് കൽപ്പറ്റ നിയോജക മണ്ഡലത്തിലെ കോട്ടത്തറ വെണ്ണിയോട്, രണ്ടിന് കമ്പളക്കാട് എന്നിവിടങ്ങളിലെ പ്രചരണ പരിപാടികളിൽ പ്രിയങ്ക ഗാന്ധി പങ്കെടുക്കും. തുടർന്ന് ഉച്ചക്ക് ശേഷം മൂന്നിന് സുൽത്താൻ ബത്തേരി നിയോജക മണ്ഡലത്തിലെ നായ്ക്കെട്ടിയിൽ കോർണർ യോഗത്തിൽ സംസാരിക്കും. 4.15ന് ചുള്ളിയോട്, 5.10ന് കൽപ്പറ്റ നിയോജക മണ്ഡലത്തിലെ മൂപ്പൈനാട് എന്നിവിടങ്ങളിലെ സ്വീകരണങ്ങളിലും പ്രിയങ്ക ഗാന്ധി പങ്കെടുക്കും. നിരവധി ദേശീയ, സംസ്ഥാന നേതാക്കളും വിവിധ പ്രചരണ പരിപാടികളിൽ പങ്കെടുക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.