Wayanad Landslide: വയനാട് ദുരന്തം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം സംഭാവന നൽകി നടൻ വിക്രം
Wayanad Landslide Help: വയനാടിന് സഹായവുമായി നടൻ ചിയാൻ വിക്രം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് താരം സംഭാവന നൽകി.
വയനാട്: കേരളത്തെ ഒന്നടങ്കം നടുക്കിയ വയനാട് ഉരുൾപ്പൊട്ടൽ ദുരന്തം ഒട്ടനേകം പേരുടെ ജീവൻ കവർന്നു. ഒരുപാട് പേർക്ക് ഉറ്റവരും ഉടയവരും വീടുകളും നഷ്ടപ്പെട്ടു. നിരവധി പേരാണ് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നത്. സമൂഹത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വയനാടിന് സഹായവുമായി നിരവധി പേരാണ് വരുന്നത്.
നടൻ ചിയാൻ വിക്രം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. ഒട്ടേറെ പേരുടെ ജീവൻ പൊലിഞ്ഞ ഈ ദുരന്തത്തിലുള്ള തൻ്റെ വേദന അറിയിച്ച അദ്ദേഹം, കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം രൂപയാണ് സംഭാവന ചെയ്തത്. പ്രമുഖ വ്യവസായികളും വയനാടിന് സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
ALSO READ: വയനാടിനായി കൈകോർക്കാം; സഹായിക്കുന്ന എല്ലാവർക്കും ബിഗ് സല്യൂട്ടെന്ന് ദുൽഖർ സൽമാൻ
എംഎ യൂസഫ് അലിയും ഗൗതം അദാനിയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി രൂപ വീതം നൽകി. രവി പിള്ള, കല്യാണ രാമൻ എന്നിവർ അഞ്ച് കോടി രൂപ വാഗ്ദാനം ചെയ്തു. കെഎസ്എഫ്ഇ അഞ്ച് കോടി രൂപയും കാനറാ ബാങ്ക് ഒരു കോടി രൂപയും ദുരിതാശ്വാസ നിധിയിലേക്ക് നൽകി.
കെഎംഎംഎൽ 50 ലക്ഷം രൂപയും വനിത വികസന കോർപ്പറേഷൻ 30 ലക്ഷം രൂപയും ഔഷധി ചെയർപേഴ്സൺ ശോഭന ജോർജ് 10 ലക്ഷം രൂപയും നൽകി. ദുരന്തം അറിഞ്ഞയുടനെ തമിഴ്നാട് മുഖ്യന്ത്രി സഹായം പ്രഖ്യാപിച്ചിരുന്നു.
ALSO READ: 'ദുഃഖിതരായ കുടുംബങ്ങൾക്ക് ഒപ്പം'; വയനാട് ഉരുൾപൊട്ടലിൽ ദുഃഖം രേഖപ്പെടുത്തി നടൻ വിജയ്
തമിഴ്നാട് നൽകിയ സഹായധനമായ അഞ്ച് കോടി രൂപ തമിഴ്നാട് പൊതുമരാമത്ത് മന്ത്രി ഇവി വേലു മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിൽ എത്തി കൈമാറി. ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമ ട്രസ്റ്റ് 11 ലക്ഷം രൂപ വയനാടിന് സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.