Wayanad Landslide: വയനാടിനായി കൈകോർക്കാം; സഹായിക്കുന്ന എല്ലാവർക്കും ബി​ഗ് സല്യൂട്ടെന്ന് ദുൽഖർ സൽമാൻ

Dulquer Salmaan: ഐക്യവും ധീരതയും അർപ്പണബോധവുമാണ് വയനാട്ടിൽ നമ്മൾ കാണുന്നതെന്ന് ദുൽഖർ സൽമാൻ.

Written by - Zee Malayalam News Desk | Last Updated : Jul 31, 2024, 05:27 PM IST
  • സൈനിക ഉദ്യോ​ഗസ്ഥർക്കും പ്രദേശിക രക്ഷാപ്രവർത്തകർക്കും വയനാടിനെ സഹായിക്കാൻ കൈനീട്ടുന്ന എല്ലാവർക്കും ബി​ഗ് സല്യൂട്ട്
  • എന്ത് സംഭവിച്ചാലും ഞങ്ങൾ ഒറ്റക്കെട്ടായി നിൽക്കുമെന്ന് ദുൽഖർ സൽമാൻ
Wayanad Landslide: വയനാടിനായി കൈകോർക്കാം; സഹായിക്കുന്ന എല്ലാവർക്കും ബി​ഗ് സല്യൂട്ടെന്ന് ദുൽഖർ സൽമാൻ

തിരുവനന്തപുരം: വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് അനുശോചനം അറിയിച്ച് നടൻ ദുൽഖ‍ർ സൽമാൻ. ഐക്യവും ധീരതയും അർപ്പണബോധവുമാണ് വയനാട്ടിൽ നമ്മൾ കാണുന്നതെന്ന് ദുൽഖർ സൽമാൻ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കി. വയനാട്ടിലെ ദുരന്തബാധിത പ്രദേശത്തെ ചിത്രങ്ങൾക്കൊപ്പമാണ് ദുൽഖർ സൽമാൻ കുറിപ്പ് പങ്കുവച്ചത്.

'സൈനിക ഉദ്യോ​ഗസ്ഥർക്കും പ്രദേശിക രക്ഷാപ്രവർത്തകർക്കും വയനാടിനെ സഹായിക്കാൻ കൈനീട്ടുന്ന എല്ലാവർക്കും ബി​ഗ് സല്യൂട്ട്. എന്ത് സംഭവിച്ചാലും ഞങ്ങൾ ഒറ്റക്കെട്ടായി നിൽക്കും. പരസ്പരം സഹായിക്കും. വയനാടിനും കാലവർഷക്കെടുതിയിൽ നാശം വിതച്ച ഓരോ പ്രദേശത്തിനും വേണ്ടി പ്രാർഥിക്കുന്നു' എന്നാണ് ദുൽഖർ കുറിപ്പിൽ വ്യക്തമാക്കിയത്.

വയനാട്ടിൽ ദുരന്ത ബാധിത പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോ​ഗമിക്കുകയാണ്. ഉരുൾപൊട്ടലിൽ മരണ സംഖ്യ 184 ആയി. ഇനിയും മരണ സംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. 225 പേരെ കാണാതായിട്ടുണ്ടെന്നാണ് റവന്യൂ വകുപ്പ് വ്യക്തമാക്കുന്നത്. റേഷൻ കാർഡ്, വോട്ടർപട്ടിക, സ്കൂൾ രജിസ്റ്റർ എന്നിവയുടെ അടിസ്ഥാനത്തിലാണ് റവന്യൂവകുപ്പ് കണക്കെടുപ്പ് നടത്തിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News