വയനാട്: മുണ്ടക്കൈ ദുരന്തത്തിൽ  കാണാതായവർക്കുള്ള തിരച്ചിലിന്റെ ആദ്യ ഘട്ടം പൂർത്തിയായി. ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈയിലും ചൂരൽമലയിലും ചാലിയാറിലും 18  ദിവസം നീണ്ട തിരച്ചിലാണ് അവസാനിപ്പിച്ചത്. ഇന്ന്  നടന്ന തിരച്ചിലിൽ മൃതദേഹങ്ങളോ മൃതദേഹവശിഷ്ടങ്ങളോ കണ്ടെടുക്കാനായില്ല. ഉരുൾപൊട്ടലിൽ ബാങ്ക് രേഖകൾ നഷ്ടപ്പെട്ടവർക്കായി മേപ്പാടിയിൽ ബാങ്ക് അദാലത്ത് സംഘടിപ്പിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഭൗമ ശാസ്ത്രജ്ഞൻ ജോൺ മത്തായിയുടെ നേതൃത്വത്തിൽ വിദഗ്ധ സംഘത്തിന്റെ പഠനവും പൂർത്തിയായി. ജൂലൈ 30ന് പുലർച്ചെ ഉരുൾ പൊട്ടിയതു മുതൽ സർക്കാർ, സർക്കാരിതര സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ വിശ്രമമറിയാതെ നടന്ന തിരച്ചിലിനാണ് താൽക്കാലിക വിരാമമാവുന്നത്. ആദ്യഘട്ട തിരച്ചിൽ പൂർത്തിയാകുമ്പോൾ 128 പേർ കാണാമറയത്താണ്. മണ്ണുമാന്തി യന്ത്രങ്ങളിൽ ഭൂരിഭാഗവും മടങ്ങി.


ALSO READ: കേരളത്തിലെ 85 ശതമാനം ക്വാറികളും അനധികൃതം; നടത്തിപ്പ് കുടുംബശ്രീ സംഘങ്ങളെ എൽപ്പിക്കണമെന്ന് ഡോ. മാധവ് ​ഗാഡ്​ഗിൽ


ഇന്ന് ദുരന്ത ഭൂമിയിലും ചാലിയാറിലെ മണൽ തിട്ടകൾ കേന്ദ്രീകരിച്ചും തിരച്ചിൽ നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. അതിനിടെ, കേന്ദ്ര സഹായത്തിനുള്ള മെമ്മോറാണ്ടം നൽകാൻ വൈകിയയെന്ന ആരോപണം മന്ത്രി കെ രാജൻ തള്ളി. ഉരുൾപൊട്ടലിൽ ബാങ്കുമായി ബന്ധപ്പെട്ട രേഖകൾ നഷ്ടപ്പെട്ടവർക്ക് അദാലത്തിലൂടെ അവ ലഭ്യമാക്കുന്നതിനുള്ള നടപടികൾ തുടങ്ങി.


ജില്ലാ ഭരണകൂടത്തിന്റെയും വിവിധ ബാങ്കുകളുടെയും നേതൃത്വത്തിലാണ് അദാലത്ത് നടത്തുന്നത്. ക്യാമ്പുകളിൽ നിന്ന് വാടകവീടുകളിലേക്ക് ആളുകളെ മാറ്റുന്ന നടപടിയും പുരോഗമിക്കുന്നു. ഉരുൾപൊട്ടൽ ബാധിത മേഖലയിൽ കഴിഞ്ഞ നാല് ദിവസമായി പഠനം നടത്തിയ വിദഗ്ധസംഘം 10 ദിവസത്തിനകം സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.