Madhav Gadgil: കേരളത്തിലെ 85 ശതമാനം ക്വാറികളും അനധികൃതം; നടത്തിപ്പ് കുടുംബശ്രീ സംഘങ്ങളെ എൽപ്പിക്കണമെന്ന് ഡോ. മാധവ് ​ഗാഡ്​ഗിൽ

Nature maintenance: കേരളത്തിലെ ക്വാറികളുടെ പ്രവർത്തനത്തെക്കുറിച്ചും പരിസ്ഥിതി ചൂഷണത്തെക്കുറിച്ചും മാധവ് ഗാഡ്ഗിൽ വിമർശനം ഉന്നയിച്ചു.

Written by - Zee Malayalam News Desk | Last Updated : Aug 15, 2024, 09:26 PM IST
  • കേരളത്തിലെ ക്വാറികളിൽ നല്ലൊരു ശതമാനവും അനധികൃതമാണ്
  • എത്ര ക്വാറികൾ പ്രവർത്തിക്കുന്നു എന്നതിന് കൃത്യമായ കണക്കുകൾ ഇല്ലെന്നും മാധവ് ഗാഡ്ഗിൽ ആരോപിച്ചു
Madhav Gadgil: കേരളത്തിലെ 85 ശതമാനം ക്വാറികളും അനധികൃതം; നടത്തിപ്പ് കുടുംബശ്രീ സംഘങ്ങളെ എൽപ്പിക്കണമെന്ന് ഡോ. മാധവ് ​ഗാഡ്​ഗിൽ

വയനാട്: വയനാട് ഉരുൾപൊട്ടലിൻറെ പശ്ചാത്തലത്തിൽ പരിസ്ഥിതി സംരക്ഷണത്തിനായി നിർദേശങ്ങൾ മുന്നോട്ട് വെച്ച് പരിസ്ഥിതി പ്രവർത്തകൻ ഡോ. മാധവ് ഗാഡ്ഗിൽ. പ്രകൃതി സംരക്ഷണ സമിതി കൽപറ്റയിൽ നടത്തുന്ന പരിസ്ഥിതി സംരക്ഷണ സമ്മേളനത്തിൽ വീഡിയോ സന്ദേശത്തിലൂടെയാണ് മാധവ് ഗാഡ്ഗിൽ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

കേരളത്തിലെ ക്വാറികളുടെ പ്രവർത്തനത്തെക്കുറിച്ചും പരിസ്ഥിതി ചൂഷണത്തെക്കുറിച്ചും വിമർശിച്ച മാധവ് ഗാഡ്ഗിൽ വയനാട്ടിലെ ദുരന്ത ബാധിതർക്ക് 25,000 രൂപ നൽകുമെന്നും അറിയിച്ചു. വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്ത ബാധിതരുടെ പുനരധിവാസം കൃത്യമായി നടപ്പാക്കേണ്ടതുണ്ടെന്ന് മാധവ് ഗാഡ്ഗിൽ പറഞ്ഞു.

മഹാരാഷ്ട്രയിൽ അടക്കം മുൻപ് ഉണ്ടായ ഇത്തരം പ്രകൃതിദുരന്തങ്ങളിൽ പുനരധിവാസം കൃത്യമായി ഉണ്ടായിട്ടില്ല. കേരളത്തിലെ ക്വാറികളിൽ നല്ലൊരു ശതമാനവും അനധികൃതമാണ്. എത്ര ക്വാറികൾ പ്രവർത്തിക്കുന്നു എന്നതിന് കൃത്യമായ കണക്കുകൾ ഇല്ലെന്നും മാധവ് ഗാഡ്ഗിൽ ആരോപിച്ചു.

ALSO READ: വയനാട് ദുരന്തം; നിലമ്പൂർ മേഖലയിലെ തിരച്ചിൽ തുടരുമെന്ന് മന്ത്രി കെ. രാജൻ

പരിസ്ഥിതി സംരക്ഷണത്തിൽ ആഗോള തലത്തിൽ ഇന്ത്യയുടെത് മോശം റാങ്കിങാണ്. ഇതിൽ മാറ്റമുണ്ടാകണം. കേരളത്തിൽ ഉൾപ്പെടെ മൈനിങ് ജോലികൾ തദ്ദേശീയരെ ഏൽപ്പിക്കണം. കേരളത്തിലെ 85ശതമാനം ക്വാറികളും അനധികൃതമാണ്. ക്വാറികൾ മുഴുവനും സർക്കാർ ഏറ്റെടുക്കണം.

കേരളത്തിലെ ക്വാറികളുടെ നടത്തിപ്പ് കുടുംബശ്രീ സംഘങ്ങളെ എൽപ്പിക്കണം. വലിയ റിസോർട്ടുകൾ പ്രകൃതിക്ക് ആഘാതം സൃഷ്ടിക്കുകയാണ്. വയനാട്ടിൽ ഉൾപ്പെടെ ഇതിൻറെ ആഘാതമുണ്ട്. വയനാട്ടിൽ ഗോവ മോഡലിൽ ഹോം സ്റ്റേ ടൂറിസം നടപ്പാക്കണം. തേയില തോട്ടങ്ങൾ ലേബേർ കോ ഓപ്പറേറ്റിവ് സൊസൈറ്റികൾ ഏറ്റെടുക്കണമെന്നും മാധവ് ഗാഡ്ഗിൽ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News